Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightഓണത്തല്ല് സംരക്ഷിക്കാൻ...

ഓണത്തല്ല് സംരക്ഷിക്കാൻ വയോധികരായ ആശാന്മാർ

text_fields
bookmark_border
ഓണത്തല്ല് സംരക്ഷിക്കാൻ വയോധികരായ ആശാന്മാർ
cancel
camera_alt

ഓ​ണ​ത്ത​ല്ലി​ന്റെ ഭാ​ഗ​മാ​യി ആ​ശാ​ന്മാ​രാ​യ മൊ​യ്തു, വാ​പ്പി​നു എ​ന്നി​വ​ർ ത​ല്ലു കൂ​ടു​ന്നു

ചെ​റു​തു​രു​ത്തി: നാ​ട്ടു​രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്ത് ഓ​ണം വ​ന്നാ​ൽ ഒ​ഴി​ച്ചു​കൂ​ടാ​ൻ പ​റ്റാ​ത്ത ഒ​ന്നാ​യി​രു​ന്നു ഓ​ണ​ത്ത​ല്ല്. നാ​ട​ൻ ത​ല്ല്, ഓ​ണ​ത്ത​ല്ല് എ​ന്നീ പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​തി​നെ ഇ​പ്പോ​ഴും കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം വ​യോ​ധി​ക​രാ​യ ആ​ശാ​ന്മാ​ർ. ഇ​വ​ർ​ക്ക് കീ​ഴി​ൽ ഇ​പ്പോ​ഴും വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യു​വാ​ക്ക​ൾ നാ​ട​ൻ ത​ല്ല് പ​ഠി​ക്കാ​നെ​ത്തു​ന്നു. അ​വി​ട്ടം നാ​ളി​ൽ കു​ന്നം​കു​ള​ത്ത് ന​ട​ക്കു​ന്ന ഓ​ണ​ത്ത​ല്ലി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​വ​ർ.

ഈ ​ക​ല അ​ന്യം​നി​ന്നു പോ​ക​രു​തെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ പ​ഠി​പ്പി​ക്കു​ക​യാ​ണ് വ​ള്ള​ത്തോ​ൾ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ​പ്പ​റ​യി​ൽ താ​മ​സി​ക്കു​ന്ന ചേ​ന​യും​കു​ന്ന​ത്ത് മൊ​യ്തു കൊ​ര​ങ്ങോ​ട്ടി​ൽ (81), ക​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ അ​ടി നി​യ​ന്ത്രി​ക്കു​ന്ന ചാ​യി​ക്കാ​ര​ൻ​മാ​രാ​യ (റ​ഫ​റി​മാ​ർ) പ​ള്ള​ത്ത് സു​ലൈ​മാ​ൻ (71), ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു (71) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘം. ഇ​ക്കൊ​ല്ലം ഓ​ണ​ത്ത​ല്ല് പ​രി​ശീ​ല​ന​ത്തി​ൽ 12 വ​യ​സ്സു​കാ​ര​ൻ ഷി​ബി​ൽ, ഹ​സ്സ​ൻ, ഷാ​നി​ഷ് എ​ന്നീ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളും ഇ​വ​രോ​ടൊ​പ്പം ക​ട്ട​ക്ക് നി​ന്ന് പോ​രാ​ടു​ന്നു​ണ്ട്.

ര​ണ്ടാ​ളെ വെ​ച്ച് 35 ജോ​ഡി അം​ഗ​ങ്ങ​ൾ. ഇ​തു​കൂ​ടാ​തെ ക​ച്ച​കെ​ട്ടി കൊ​ടു​ക്കാ​നും മ​റ്റു സ​ഹാ​യ​ത്തി​നു​മാ​യി നൂ​റി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളാ​ണ് കു​ന്നം​കു​ള​ത്തെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ ജാ​തി-​മ​ത ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മു​മ്പ് പാ​ല​ക്കാ​ട്, ആ​ല​ത്തൂ​ർ, എ​ട​പ്പാ​ൾ തു​ട​ങ്ങി പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഓ​ണ​ത്ത​ല്ല് മ​ത്സ​ര​ത്തി​ന് ആ​ളു​ക​ൾ കു​ന്നം​കു​ള​ത്ത് എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​രെ​ല്ലാം ഇ​ന്ന്​ ഓ​ണ​ത്ത​ല്ല് ഉ​പേ​ക്ഷി​ച്ചു.

ഇ​പ്പോ​ഴു​ള്ള​ത് താ​ഴെ​പ്പ​റ സ്വ​ദേ​ശി​ക​ൾ മാ​ത്ര​മാ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്നി​ല്ല. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത് എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ക്കു​ന്ന​തെ​ന്ന് യു​വാ​ക്ക​ളു​ടെ ഹ​ര​മാ​യ ത​ല്ലു​കാ​ര​ൻ അ​ബ്ദു​ൽ സ​ലീം പ​റ​യു​ന്നു.

ത​ല്ലി​നി​റ​ങ്ങു​മ്പോ​ൾ മു​ണ്ടു​കൊ​ണ്ട് ക​ച്ച​കെ​ട്ടി ആ​ശാ​ന്മാ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി കൈ​ര​ണ്ടും മു​ക​ളി​ലേ​ക്ക് നി​വ​ർ​ത്തി പി​ടി​ച്ച് അ​യ്യ​ത്ത​ടി അ​യ്യ​ത്ത​ടി എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ അ​ടി​ക്കാ​നാ​യി ഇ​റ​ങ്ങു​ക. കൂ​ടാ​തെ ക​ട​കം, മ​റു​ക​ട​കം, ഓ​തി​രം, മ​റു ഓ​തി​രം, ചെ​ന്നി, മ​റു​ചെ​ന്നി എ​ന്നീ മ​ർ​മ​ങ്ങ​ൾ നോ​ക്കി​യും പ​റ​ഞ്ഞു​മാ​ണ് ഇ​വ​ർ അ​ടി​ക്കു​ക. എ​തി​രാ​ളി ത​ടു​ത്തി​ല്ലെ​ങ്കി​ൽ വ​ൻ അ​പ​ക​ട​മാ​ണ് സം​ഭ​വി​ക്കു​ക. മ​ർ​മം നോ​ക്കി അ​ടി​യി​ൽ പ​ല അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാം. പ​ക്ഷേ എ​പ്പോ​ഴും ക​ണ്ണും കാ​തും കൈ​വേ​ഗ​ത​യും, ശ്ര​ദ്ധ​യോ​ടെ ക​ളി​ച്ചി​ല്ലെ​ങ്കി​ൽ അ​ടി വ​ന്ന് വീ​ഴു​ന്ന​ത് അ​റി​യാ​ൻ പ​റ്റി​ല്ല. മൂ​ന്ന് അ​വ​സ​ര​ങ്ങ​ൾ കൊ​ടു​ത്ത്​ എ​തി​രാ​ളി​യെ അ​ടി​ച്ചു വീ​ഴ്ത്തു​ന്ന ആ​ളെ വി​ജ​യി​യാ​യി റ​ഫ​റി പ്ര​ഖ്യാ​പി​ക്കും. ര​ണ്ട് ആ​ളു​ക​ൾ ത​മ്മി​ൽ അ​ടി കൂ​ടു​ത​ലാ​വു​മ്പോ​ൾ റ​ഫ​റി വ​ന്ന് പി​ടി​ച്ചു​മാ​റ്റി​യി​ല്ലെ​ങ്കി​ൽ പ​രി​ക്ക് പ​റ്റാ​നും ഇ​ട​യു​ണ്ട്. അ​തു​കൊ​ണ്ട് സൂ​ക്ഷി​ച്ചാ​ണ് എ​ല്ലാ അം​ഗ​ങ്ങ​ളും ക​ളി​ക്കു​ക.

ക​ള​ത്തി​ൽ ഇ​റ​ങ്ങി​യാ​ൽ ഇ​വ​ർ​ക്ക് ര​ക്ത​ബ​ന്ധം ആ​യാ​ലും അ​ടി​ച്ചു​വീ​ഴ്ത്തു​ക എ​ന്ന ല​ക്ഷ്യം മാ​ത്ര​മേ​യു​ള്ളൂ. ഒ​രാ​ൾ അ​ടി​ച്ചാ​ൽ അ​തി​ന് തി​രി​ച്ച​ടി​ക്കു​ക എ​ന്ന ല​ക്ഷ്യം കൂ​ടി ഇ​വ​ർ​ക്കു​ണ്ട്.

പു​റ​ത്തു​ള്ള എ​ല്ലാ ജോ​ലി​ക​ളും ക​ഴി​ഞ്ഞ് രാ​ത്രി​യി​ലാ​ണ് ഇ​വ​ർ ഓ​ണ​ത്ത​ല്ല് പ​രി​ശീ​ലി​ക്കു​ന്ന​ത്. ഇ​ത് കാ​ണാ​ൻ ദൂ​ര​സ്ഥ​ല​ത്ത് നി​ന്ന​ട​ക്കാം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തു​ന്ന​ത്. അ​ത്ര​യും ഹ​രം​പി​ടി​ച്ച ത​ല്ലാ​ണ് ഓ​ണ​ത്ത​ല്ല്.

എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ കാ​ല​ശേ​ഷം ഇ​ത് സം​ര​ക്ഷി​ച്ചു കൊ​ണ്ടു​പോ​വാ​ൻ അ​ധി​കൃ​ത​ർ എ​ല്ലാ​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​ശാ​ന്മാ​രാ​യ മൊ​യ്തു വാ​പ്പി​നു, ഉ​ണ്ണി എ​ന്നി​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:traditional festonamCheruthuruthy
News Summary - Elderly elders to protect Onam thallu
Next Story