പുതുമയേകാൻ കൃത്രിമ പൂക്കളം; വിദേശത്തും ഡിമാൻഡ്
text_fieldsമിനി രാജീവൻ നിർമിച്ച ആർട്ടിഫിഷൽ പൂക്കളങ്ങളോടൊപ്പം
ഇരിട്ടി: ഓണം അടുത്തെത്തുമ്പോൾ വീടുകളെ മനോഹരമാക്കാൻ ഇത്തവണ ആർട്ടിഫിഷൽ പൂക്കളങ്ങളും വിപണിയിലെത്തും. യഥാർഥ പൂക്കളങ്ങളെ വെല്ലുന്ന ഭംഗിയോടെയാണ് ഇരിട്ടി സ്വദേശി മിനി രാജീവൻ ആർട്ടിഫിഷൽ പൂക്കളങ്ങൾ ഒരുക്കിയിരിക്കുന്നത്.
കഥകളി, ചുണ്ടൻ വള്ളം, ഓണത്തപ്പൻ തുടങ്ങി കേരളത്തിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന രൂപങ്ങളിലുള്ള പൂക്കളങ്ങളാണ് മിനി ഒരുക്കിയിരിക്കുന്നത്. ന്യൂസിലൻഡ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവ വേണമെന്ന ആവശ്യവുമായി ആളുകളെത്തി. സമൂഹമാധ്യമത്തിൽ പൂക്കളങ്ങളുടെ ചിത്രങ്ങൾ കണ്ടാണ് വിദേശത്തുനിന്നുൾപ്പെടെ നിരവധിപേർ ഓർഡറുമായി സമീപിക്കുന്നത്.
ഫർവൂളൻ ഉപയോഗിച്ചാണ് പൂക്കളങ്ങൾ നിർമിക്കുന്നത്. വർഷങ്ങളോളം കേടുപാടുകളില്ലാതെ സൂക്ഷിക്കാനാകുമെന്നതും എല്ലാവർഷവും വീണ്ടും ഉപയോഗിക്കാനാകുമെന്നതുമാണ് ഇവയുടെ പ്രത്യേകത.
അഞ്ചുവർഷം മുമ്പാണ് മിനി രാജീവൻ കരകൗശലവസ്തുക്കളുടെ നിർമാണരംഗത്തേക്ക് കടന്നത്. അലങ്കാരവസ്തുക്കളും നിർമിച്ച് ശ്രദ്ധനേടിയ ഇവരുടെ നെറ്റിപ്പട്ടങ്ങൾക്കും സ്വദേശത്തും വിദേശത്തും ആവശ്യക്കാരുണ്ട്. ഇപ്പോൾ ഓണക്കാലം മുന്നിൽക്കണ്ട് ആർട്ടിഫിഷൽ പൂക്കളങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

