Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിലാളികൾക്ക് ഓണത്തിന് 2500 രൂപ ധനസഹായം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ രഹിതരായ ചെത്തുതൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴിൽ രഹിതരായ 563 ചെത്തുതൊഴിലാളികൾക്ക് 2500 രൂപയും, 331 വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപയുമാണ് നൽകുക.
എക്സൈസും ബിവറേജസ് കോർപറേഷനും സംയുക്തമായാണ് തുക നൽകുന്നത്. ധനസഹായത്തിന് അർഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

