Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2023chevron_rightപാ​യ​സം മേ​ള മു​ത​ൽ...

പാ​യ​സം മേ​ള മു​ത​ൽ സ​ദ്യ വ​രെ; ഓ​ണ​ത്തെ വ​ര​വേ​റ്റ് ലു​ലു ബം​ഗ​ളൂ​രു

text_fields
bookmark_border
പാ​യ​സം മേ​ള മു​ത​ൽ സ​ദ്യ വ​രെ; ഓ​ണ​ത്തെ വ​ര​വേ​റ്റ് ലു​ലു ബം​ഗ​ളൂ​രു
cancel
camera_alt

ലു​ലു ഹൈപ്പർ മാർക്കറ്റിലെ സ്റ്റാളുകളിലൊന്ന്

ബം​ഗ​ളൂ​രു: മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി ലു​ലു. ഓ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ശേ​ഖ​ര​മാ​ണ് ബം​ഗ​ളൂ​രു രാ​ജാ​ജി ന​ഗ​റി​ലെ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും സൗ​ത് ബം​ഗ​ളൂ​രു​വി​ലെ ഫാ​ൽ​ക്ക​ൺ സി​റ്റി​യി​ലു​ള്ള ലു​ലു ഡെ​യ്‍ലി​യി​ലും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​സ​ദ്യ​ക്കു​ള്ള മു​ഴു​വ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളും മി​ക​ച്ച ഓ​ഫ​റു​ക​ളോ​ടെ ല​ഭ്യ​മാ​ണെ​ന്ന് ലു​ലു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വ്യ​ത്യ​സ്ത രു​ചി​ക്കൂ​ട്ടു​ക​ളു​ടെ സ​മൃ​ദ്ധി​യു​മാ​യി പാ​യ​സം മേ​ള​യും ലു​ലു​വി​ൽ തു​ട​ങ്ങി. അ​ട പ്ര​ഥ​മ​ൻ, പ​രി​പ്പ് പ്ര​ഥ​മ​ൻ, ക​ട​ല​പ്പാ​യ​സം, ഗോ​ത​മ്പ് പാ​യ​സം, പാ​ൽ​പ്പാ​യ​സം, പാ​ല​ട പ്ര​ഥ​മ​ൻ അ​ട​ക്കം വി​വി​ധ​ത​രം പാ​യ​സ​ങ്ങ​ൾ മേ​ള​യി​ൽ ല​ഭ്യ​മാ​ണ്. 24 ഇ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​സ​ദ്യ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്നു​ണ്ട്.

ര​ണ്ട് കൂ​ട്ടം പാ​യ​സം അ​ട​ങ്ങി​യ ലു​ലു സ്പെ​ഷ​ൽ ഓ​ണ​സ​ദ്യ​യു​ടെ പ്രീ ​ബു​ക്കി​ങ് ആ​രം​ഭി​ച്ചു. ഉ​പ്പേ​രി, പ​പ്പ​ടം, അ​വി​യ​ൽ, സാ​മ്പാ​ർ, ര​സം, കി​ച്ച​ഡി, ഓ​ല​ൻ, പു​ളി​ശേ​രി, കൂ​ട്ടു​ക​റി, പ​രി​പ്പ് പ്ര​ഥ​മ​ൻ, പാ​ൽ​പ്പാ​യ​സം അ​ട​ക്കം 24 വി​ഭ​വ​ങ്ങ​ൾ സ​ദ്യ​യി​ലു​ണ്ട്. 399 രൂ​പ വി​ല​യു​ള്ള ഓ​ണ​സ​ദ്യ തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​രെ ഓ​ർ​ഡ​ർ ചെ​യ്യാം.

തി​രു​വോ​ണ ദി​വ​സം ഉ​ച്ച​യ്ക്ക് 12 മു​ത​ൽ പ്രീ​ഓ​ർ​ഡ​ർ ചെ​യ്ത ഓ​ണ​സ​ദ്യ ലു​ലു​വി​ലെ​ത്തി കൈ​പ്പ​റ്റാം. ഓ​ണ സ​മ്മാ​ന​മാ​യി, ഉ​ത്രാ​ട​ത്തി​നും തി​രു​വോ​ണ​ത്തി​നും നൂ​റ് ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് സൗ​ജ​ന്യ ഷോ​പ്പി​ങ്ങി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി ഓ​ണം ഫ്രീ ​ഷോ​പ്പി​ങ് ഓ​ഫ​റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഷോ​പ്പി​ങ്ങി​നെ​ത്തു​ന്ന​വ​രി​ൽ ഭാ​ഗ്യ​ശാ​ലി​ക​ളാ​യ 50 പേ​ർ​ക്ക് വീ​തം, ട്രോ​ളി​യി​ലെ മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ബി​ല്ലി​ങ്ങ് സ​മ​യ​ത്താ​ണ് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ന​റു​ക്ക് വീ​ഴു​ക. സം​ഗീ​ത ബാ​ൻ​ഡു​ക​ളും ചെ​ണ്ട​മേ​ള​വും ഉ​ൾ​പ്പെ​ടെ വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളും ലു​ലു​വി​ൽ ഓ​ണ​നാ​ളു​ക​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payasamsadyaOnam 2023Lulu Bengaluru
News Summary - Payasam Mela to Sadya; Lulu Bengaluru on Onam
Next Story