കാളപൂട്ടിൽ ആവേശം വിതറി...
text_fieldsഓണാഘോഷത്തോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനാളൂരിൽ നടന്ന കാളപൂട്ട്
ഉത്സവത്തിൽനിന്ന്
താനൂർ: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂർ ഗ്രാമപഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും എന്റെ താനൂരും ചേർന്ന് താനാളൂരിൽ കാളപൂട്ട് ഉത്സവം സംഘടിപ്പിച്ചു. ആറ് വർഷത്തിനുശേഷം താനാളൂരിൽ നടന്ന കാളപൂട്ട് കാണാൻ കുട്ടികൾ ഉൾപ്പെടെ നിരവധി നാട്ടുകാർ എത്തി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 72 ജോടി കന്നുകൾ പങ്കെടുത്തു. സമാപന ചടങ്ങ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജനകീയ കാർഷികമേളയായ കാളപൂട്ട് അന്യംനിന്ന് പോവാതിരിക്കാൻ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന കന്നുടമകളെ ചടങ്ങിൽ ആദരിച്ചു. മുഴുവൻ പൂട്ടുകാർക്കും മന്ത്രി ഓണപ്പുടവ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തെയ്യമ്പാടി സൈതലവി, കൊളക്കാടൻ നാസർ, മുജീബ് താനാളൂർ, കെ. ബഷീർ, സി.പി. കുഞ്ഞുട്ടി, കപ്പൂർ ഫൈസൽ, ചെമ്പൻ മാനു എന്നിവർ സംസാരിച്ചു.

