വർണോത്സവമായി ചെണ്ടുമല്ലി വിളവെടുപ്പ്
text_fieldsചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നഗരസഭ അധ്യക്ഷ ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്യുന്നു
കൊണ്ടോട്ടി: ഓണവിപണി ലക്ഷ്യമിട്ട് നഗരസഭ എട്ടാം വാര്‍ഡിലെ വട്ടപ്പറമ്പിലിറക്കിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വർണോത്സവമായി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നഗരസഭ കൃഷി ഭവനുമായി ചേര്‍ന്നാണ് പൂക്കൃഷി നടത്തിയത്. ഹസീന, സുമയ്യ, സിന്ധു, സീന എന്നിവര്‍ ചേര്‍ന്നൊരുക്കിയ തോട്ടത്തില്‍നിന്ന് നൂറുമേനി വിളവാണ് ലഭിച്ചത്. പൂക്കള്‍ക്കായി ഇതര സംസ്ഥാനങ്ങളെ മാത്രം ആശ്രയിച്ചിരുന്ന നിലയില്‍ നിന്നുമാറി നാട്ടിലെ ഭൂ പ്രകൃതിയും പൂക്കൃഷിക്ക് അനുയോജ്യമാണെന്ന് ഇവര്‍ക്ക് തെളിയിക്കാനായി. വിളവെടുത്ത പൂക്കള്‍ ഓണ വിപണിയിലെത്തിച്ച് വില്പന നടത്തും.വിളവെടുപ്പ് നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷന്‍ സനൂപ്, സ്ഥിരം സമിതി അധ്യക്ഷരായ സിനിമോള്‍, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍മാരായ റംല കൊടവണ്ടി, പി.കെ. ഫിറോസ്, ഷബീബ ഫിര്‍ദൗസ്, ജിന്‍ഷ, സൗദാബി, അസ്മാബി, കൃഷി ഓഫിസര്‍ ഇസ്ന എന്നിവര്‍ സംബന്ധിച്ചു.

