Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightയക്ഷഗാന...

യക്ഷഗാന കലാക്ഷേത്രത്തിന് അവഗണന; ഇപ്പോഴും തുടങ്ങിയേടത്തുതന്നെ

text_fields
bookmark_border
യക്ഷഗാന കലാക്ഷേത്രത്തിന് അവഗണന; ഇപ്പോഴും തുടങ്ങിയേടത്തുതന്നെ
cancel
camera_alt

മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് കാ​ടു​മൂ​ടി ന​ശി​ക്കു​ന്ന കു​മ്പ​ള മു​ജം​ഗാ​വി​ലെ പാ​ർ​ഥി സു​ബ്ബ​യ്യ യ​ക്ഷ​ഗാ​ന ക​ലാ​ക്ഷേ​ത്രം

കു​മ്പ​ള: ക​ർ​ണാ​ട​ക​ത്തി​ലെ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ടും പ്ര​ചാ​ര​ത്തി​ലു​ള്ള നൃ​ത്ത​വും സം​ഗീ​ത​വും നാ​ട​ക​വും സ​മ​ന്വ​യി​ച്ച ത​ന​ത് ക​ലാ​രൂ​പ​മാ​യ യ​ക്ഷ​ഗാ​ന​ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നാ​യി തു​ട​ങ്ങി​യ അ​ക്കാ​ദ​മി ആ​രം​ഭ​നി​ല​യി​ൽ​ത്ത​ന്നെ കി​ത​ക്കു​ന്നു. കു​മ്പ​ള മു​ജം​ഗാ​വി​ലു​ള്ള പാ​ർ​ഥി സു​ബ്ബ​യ്യ യ​ക്ഷ​ഗാ​ന ക​ലാ​ക്ഷേ​ത്രം(​അ​ക്കാ​ദ​മി) 2013ൽ ​കു​മ്പ​ള​യി​ൽ സ്ഥാ​പി​ച്ചെ​ങ്കി​ലും അ​തി​ന്റെ സം​ര​ക്ഷ​ണ​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നും ന​ട​പ​ടി​യി​ല്ലാ​ത്ത​തു​മൂ​ലം ദീ​ർ​ഘ​കാ​ല​മാ​യി കെ​ട്ടി​ടം അ​വ​ഗ​ണ​ന നേ​രി​ടു​ക​യാ​ണ്. ക​ലാ​ക്ഷേ​ത്ര നി​ർ​മാ​ണം അ​പൂ​ർ​ണ​മാ​യി തു​ട​രു​ന്നു. അ​ന്ന് തു​റ​ന്നു​കൊ​ടു​ത്തെ​ങ്കി​ലും പി​ന്നീ​ട് പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി. ഇ​പ്പോ​ൾ കെ​ട്ടി​ടം കാ​ടു​മൂ​ടി നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ്.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടം സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. ക​ഴി​ഞ്ഞ ഒ​രു​പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി യ​ക്ഷ​ഗാ​ന അ​ക്കാ​ദ​മി പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ക​ലാ​കാ​ര​ന്മാ​രും സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​രും അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ൽ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച​തു​മാ​ണ്. നി​വേ​ദ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ലാ​ക്ഷേ​ത്രം പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ വ​ക​വ​രു​ത്തി​യി​രു​ന്നെ​ങ്കി​ലും ന​ട​ക്കാ​തെ പോ​യി. ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് എ.​കെ.​എം അ​ഷ്റ​ഫ് എം.​എ​ൽ.​എ മു​ഖേ​ന പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​ണ്.

യ​ക്ഷ​ഗാ​നം

400ഓ​ളം വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ള്ള ക​ലാ​രൂ​പ​മാ​ണ് യ​ക്ഷ​ഗാ​നം. പു​രാ​ണ​ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി രാ​ത്രി മു​ഴു​വ​ൻ തു​റ​ന്ന വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന​താ​ണ് ഈ ​ക​ലാ​രൂ​പ​ത്തി​ന്റെ പ്ര​ത്യേ​ക​ത​യും. പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​നും പ​തി​നാ​റാം നൂ​റ്റാ​ണ്ടി​നു​മി​ട​യി​ലാ​ണ് യ​ക്ഷ​ഗാ​ന​ത്തി​ന്റെ ഉ​ത്ഭ​വ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ​തി​മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ ഉ​ടു​പ്പി​യി​ലെ ന​ര​ഹ​രി തീ​ർ​ഥ എ​ന്ന സ​ന്യാ​സി​യാ​ണ് ‘ദ​ശാ​വ​താ​രം’ അ​വ​ത​ര​ണം ഇ​തി​നാ​യി ആ​രം​ഭി​ച്ച​ത്.

സം​സ്കൃ​ത​ത്തി​ൽ ‘യ​ക്ഷ​ൻ’ എ​ന്നാ​ൽ ദേ​വ​ന്മാ​ർ(​ആ​കാ​ശ ജീ​വി​ക​ൾ) എ​ന്നാ​ണ് അ​ർ​ഥം. ഗാ​നം സം​ഗീ​ത​മാ​യ​പ്പോ​ൾ ദേ​വ​ന്മാ​രു​ടെ സം​ഗീ​തം എ​ന്ന നി​ല​ക്കാ​ണ് യ​ക്ഷ​ഗാ​നം എ​ന്ന പേ​ര് വ​ന്ന​തും. 1590-1620 കാ​ല​ഘ​ട്ട​ത്തി​ൽ ര​ചി​ക്ക​പ്പെ​ട്ട രാ​മാ​യ​ണ​മാ​ണ് യ​ക്ഷ​ഗാ​ന​ത്തി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല്. പി​ന്നെ മ​ഹാ​ഭാ​ര​ത​വും ഭാ​ഗ​വ​ത​വും. കു​മ്പ​ള​യി​ലെ പാ​ർ​ഥി സു​ബ്ബ​ൻ ര​ചി​ച്ച കൃ​തി​ക​ളി​ൽ രാ​മ​നാ​ട്ട​ത്തി​ന്റെ സ്വാ​ധീ​നം കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ന​ന്മ​യു​ടെ വി​ജ​യ​വും തി​ന്മ​യു​ടെ പ​രാ​ജ​യ​വു​മാ​ണ് യ​ക്ഷ​ഗാ​ന​ത്തി​ലൂ​ടെ കാ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:negligenceKasargode News
News Summary - negligence towards yaksha gana kala kshethra
Next Story