‘കാലം’ മായ്ക്കാത്ത എം.ടി ഓർമകൾ
text_fieldsആർട്ട് ഗാലറിയിൽ ബീക്കൺ കാലിക്കറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫോട്ടോഗ്രാഫർ ആർ.വി സതിയുടെ ‘എം.ടി- ഓർമചിത്രങ്ങൾ’ ഫോട്ടോ പ്രദർശനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത ശേഷം കാണുന്നു.
കോഴിക്കോട്: മഞ്ഞു പെയ്യുന്ന നാളിൽ കാലത്തിന്റെ തിരശ്ശീലയിട്ട മലയാളത്തിന്റെ മഹാപ്രതിഭക്ക് ആദരമായി ചിത്രപ്രദർശനം. ഫോട്ടോഗ്രാഫർ ആർ.വി. സതി പകർത്തിയ എം.ടി ചിത്രങ്ങളാണ് ലളിതകല അക്കാദമി ആർട്ട് ഗാലറിയിലെ പ്രദർശനത്തിലുള്ളത്. എം.ടി. വാസുദേവൻ നായരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ചിത്രപ്രദർശനം ഒരുക്കിയത്.
2013 മുതൽ വിവിധ അവസരങ്ങളിലായി ആർ.വി. സതി പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എം.ടിയുടെയും അദ്ദേഹത്തോട് അടുത്തുനിന്ന വ്യക്തികളുടെയും അപൂർവ നിമിഷങ്ങൾ ഉൾക്കൊള്ളുന്ന 110 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശ്രീകുമാർ എം.ടി അനുസ്മരണം നടത്തി. അശ്വതി വി. നായർ, ലിജീഷ് കുമാർ, സുനിൽ അശോകപുരം, പി. മുസ്തഫ, ആർ.വി. സതി എന്നിവർ സംസാരിച്ചു. ടി. സേതുമാധവൻ നായർ അധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് സ്വാഗതവും പി. അജിത് കുമാർ നന്ദിയും പറഞ്ഞു. പ്രദർശനം ജനുവരി രണ്ടുവരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

