Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൈതൃക സ്മാരകങ്ങളെ അറിയാൻ മാപ്പും ക്യൂ.ആർ കോഡും

text_fields
bookmark_border
പൈതൃക സ്മാരകങ്ങളെ അറിയാൻ മാപ്പും ക്യൂ.ആർ കോഡും
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​ട്ടാ​ഞ്ചേ​രി: ഫോ​ർ​ട്ടു​കൊ​ച്ചി-​മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ലെ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളെ അ​ടു​ത്ത് മ​ന​സ്സി​ലാ​ക്കാ​ൻ മാ​പ്പും ക്യൂ.​ആ​ർ കോ​ഡും ഒ​രു​ക്കു​ന്നു.

ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി വ​ഴി​ക്കാ​ട്ടി​യാ​യി മാ​പ്പും ച​രി​ത്ര​വി​ശേ​ഷ വി​വ​ര​ങ്ങ​ൾ​ക്കാ​യി ക്യൂ.​ആ​ർ കോ​ഡും ഒ​രു​ക്കു​ന്ന​ത്. പ​ദ്ധ​തി നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ കൊ​ച്ചി​യി​ലെ​ത്തു​ന്ന ആ​ഭ്യ​ന്ത​ര, വി​ദേ​ശ സ​ഞ്ചാ​രി​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​നും വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യാ​നും സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്.

പൈ​തൃ​ക​മേ​ഖ​ല​യി​ലെ സ്മാ​ര​ക​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സ്ഥാ​പി​ക്കു​ന്ന ക്യൂ.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്താ​ൽ പൂ​ർ​ണ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭി​ക്കും. അ​ടു​ത്ത കേ​ന്ദ്ര​ത്തി​ലേ​യ്ക്കു​ള്ള വ​ഴി​ക്കാ​ട്ടി​യാ​യി മാ​പ്പു​മു​ണ്ടാ​കും. ഇ​തി​ൽ ദൂ​രം, കാ​ൽ​ന​ട സാ​ധ്യ​ത​യ​ട​ക്ക​മു​ള്ള​വ​യു​ണ്ടാ​കും.

പ​ദ്ധ​തി പ്ര​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ ഗൈ​ഡി​ന്റെ ആ​വ​ശ്യ​മി​ല്ല. യാ​ത്രാ​ചൂ​ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Map and QR code to identify heritage monuments
Next Story