ഡബ്ല്യു.ടി.പി ലൈവ് സാഹിത്യപുരസ്‌കാരം 2022 ചുരുക്കപ്പട്ടിക; ഓൺലൈൻ വോട്ടിങ് ആരംഭിച്ചു
text_fieldsചെന്നൈ: ഡബ്ല്യു.ടി.പി ലൈവ് സാഹിത്യപുരസ്‌കാരം 2022നു പരിഗണിക്കുന്ന കൃതികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2021ൽ ആദ്യപതിപ്പായിറിങ്ങിയ കഥ, കവിത, നോവൽ, വൈജ്ഞാനിക സാഹിത്യം എന്നീ മേഖലയിലെ മികച്ച പുസ്തകങ്ങൾക്കാണ് പുരസ്‌കാരം.
കഥാ വിഭാഗത്തിൽ ഈസയും കെ.പി. ഉമ്മറും (ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്), ബി. നിലവറ (വി.ജെ. ജെയിംസ്), മുഴക്കം (പി.എഫ്. മാത്യൂസ്), അങ്കമാലിയിലെ മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റു കഥകളും (രേഖ കെ), കട്ടക്കയം പ്രേമകഥ (സുസ്മേഷ് ചന്ദ്രോത്ത്), ഫ്രൂട്ട് സാലഡ്, ഫലൂദ, ഐസ് കണ്ടി എന്നിവ (എൻ.പി. ഹാഫിസ് മുഹമ്മദ് ), കവിതവിഭാഗത്തിൽ ആട്ടക്കാരി (എസ്. കലേഷ് ), കൊറിയ ഏസോ കടൂർ കാചി (പ്രമോദ് കെ.എം), സത്യമായും ലോകമേ (ടി.പി. വിനോദ്), ചിലന്തി നൃത്തം (സുധീഷ് കോട്ടേമ്പ്രം), മൂളിയലങ്കാരി (ജ്യോതിബായ് പരിയാടത്ത്) എന്നീ പുസ്തകങ്ങളും നോവൽ വിഭാഗത്തിൽ കടലിന്റെ മണം (പി.എഫ്. മാത്യൂസ്), ജ്ഞാനഭാരം (ഇ. സന്തോഷ്‌കുമാർ), പോളപ്പതം(രാജു കെ. വാസു), തോട്ടിച്ചമരി (എസ്. ഗിരീഷ്‌കുമാർ), ഘാതകൻ (കെ.ആർ. മീര) എന്നീ കൃതികളും വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം (വിനിൽ പോൾ), മുതലാളിത്ത വളർച്ച സർവ നാശത്തിന്റെ വഴി (ജി. മധുസൂദനൻ), ആരുടെ കേരളം? (ദിനേശൻ വടക്കിനിയിൽ) ആരുടെ രാമൻ? ( ടി.എസ്. ശ്യാംകുമാർ), കൊലയുടെ കൊറിയോഗ്രാഫി (സനൽ വി), തടങ്കൽ ദിനത്തിലെ കലാചിന്തകൾ (സുധീഷ് കോട്ടേമ്പ്രം) എന്നിവയുമാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.
വിദഗ്ധ സമിതിയുടെ നാമനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ചുരുക്കപ്പട്ടിക വായനക്കാർക്കിടയിൽ ഓൺലൈൻ വോട്ടിങ്ങിനു സമർപ്പിച്ചു. വിവരങ്ങൾക്ക് 9840978188 എന്ന നമ്പറിൽ ബന്ധപ്പെടുക. 11000 രൂപയും ഫലകവുമാണ് പുരസ്‌കാരം. മെഡിമിക്സ്, ശ്രീഗോകുലം ചിട്ട് ആൻഡ് ഫിനാൻസ്, കൽപ്പക പാക്കേജിങ് പ്രൈവറ്റ് ലിമിറ്റഡ്, ടൈംസ് ഓഫ് ബഹ്‌റൈൻ, എന്റെ അപ്പക്കട എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് എഡിറ്റർ ടി. അനീഷ് അറിയിച്ചു.