റൈറ്റേഴ്സ് ഫോറം പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും ഇന്ന്
text_fieldsബംഗളൂരു: എസ്.കെ. നായർ രചിച്ച ‘പൂച്ചക്കണ്ണി സുന്ദരിയാണ്’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും സാഹിത്യ ചർച്ചയും ഞായറാഴ്ച നടക്കും. രാവിലെ 10.30 മുതൽ വിജനപുര ജൂബിലി സ്കൂൾ ഹാളിൽ നടക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായ കവി ആലങ്കോട് ലീലാകൃഷ്ണൻ ‘കഥയും കലഹവും’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവഹിക്കും. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും.
ദൂരവാണിനഗർ കേരളസമാജം പ്രസിഡന്റ് മുരളീധരൻ നായർ പുസ്തകം പ്രകാശനം ചെയ്യും. വിഷ്ണുമംഗലം കുമാർ പുസ്തകം പരിചയപ്പെടുത്തും. കഥാകാരന്റെ ‘ചിരിക്കുന്ന ചെരിപ്പുകൾ’ എന്ന പുതിയ സമാഹാരത്തിന്റെ കവർ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധാകരൻ രാമന്തളി നിർവഹിക്കും. ഫോൺ: 9945304862, 9986454999.

