അരങ്ങ് ഉണർന്നപ്പോൾ
text_fieldsഅരങ്ങ് ഉണർന്നപ്പോൾ,
വാക്കുകൾക്ക് വിലക്ക് വീണിരുന്നു.
അരങ്ങിലെരാജാവ് നഗ്നനാണെന്ന്
വിളിച്ചുപറയാൻ,
കുഞ്ഞുങ്ങളെ തിരയേണ്ട.
ജനതയാകെ വന്ദീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നു.
അരങ്ങ് ഉണർന്നപ്പോൾ
അരങ്ങിലുള്ളവർ അഴിമാറ്റുന്ന തിരക്കിലാണ്.
അഴിമതിയെന്ന് കൃപ കൽപനയുണ്ട്.
രാജകൽപനകൾ വിഴുങ്ങുന്നവർക്ക്
അരങ്ങിൽ എപ്പോഴും വേഷമുണ്ട്.
അരങ്ങ് ഉണർന്നപ്പോൾ,
ബുൾഡോസറുകൾ കിടങ്ങുകൾക്ക് വീതികൂട്ടുന്നു.
അത് കണ്ട് കിടങ്ങുകളിലെ മുതലകൾ
ചിരിക്കാ ൻ തുടങ്ങി.
മുതല കണ്ണീരൊഴുക്കാൻ പാടില്ലെന്ന്
കൽപ്പനയുണ്ട്.
അരങ്ങ് ഉണർന്നപ്പോൾ,
വിദൂഷകർ തിരക്കിലാണ്
സിംഹമുഖത്തിന് ശൗര്യം പോരത്രെ.
മന്ത്രിപുംഗവനെ വിളിച്ചിട്ട് കാര്യമില്ല,
നഗരങ്ങളുടെ പേരുമാറ്റി, നരകങ്ങൾ
ആക്കുന്ന തിരക്കിലാണത്രെ.
അരങ്ങ് ഉണർന്നപ്പോൾ,
തടവറകൾ നിറഞ്ഞിരുന്നു.
ജനത ചോദ്യങ്ങൾ ചോദിക്കുന്നുവോ..
ചോദ്യകർത്താക്കൾക്ക് പുതിയ നിയമങ്ങൾ
പുതുതടവറകൾ.
രാജനെ വിളിക്കേണ്ട,
അതിർത്തിയിൽ ശത്രുക്കൾ എത്തിയത്രെ.
രാജൻ രാജ്യപതാകക്ക് നിറം കൂട്ടുകയാണ്.
അരങ്ങുണർന്നപ്പോൾ,
തിരശ്ശീല തീപിടിച്ചിരുന്നു..
അരങ്ങിനി ഉണരുമോ....
നാടകമിനിയുമുണ്ട് അരങ്ങിലും അണിയറയിലും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

