നമ്മൾ
text_fieldsവർഷങ്ങൾ കൂടെ
കഴിഞ്ഞവൻ
ഇനിയില്ലെന്നറിഞ്ഞപ്പോൾ
അവൾ
തളർന്നിരുന്നു.
ആൾക്കൂട്ടത്തിൽനിന്നും
ബോഡിയെടുത്ത്
ആളുകൾ
പിരിയുന്നതിനിടയിൽ
രണ്ടു സുഹൃത്തുക്കൾ
പറഞ്ഞുചിരിക്കുന്ന കോമഡി അവൾക്കും
കേൾക്കണമെന്ന് തോന്നി.
2
കത്തിയെരിയുന്ന
ചിതയ്ക്കുള്ളിലെ
പാതിയുടെ
മുഖമവൻ
ഓർക്കാനേ ശ്രമിച്ചില്ല.
കാറ്റിൽ ഉലഞ്ഞാടുന്ന
കനലുകളിൽ
കാമുകിയുടെ
മുഖകാന്തി മാത്രം
അവനിൽ നിറഞ്ഞു.
3
ചുറ്റിലും
നിറഞ്ഞാടുന്ന
അവനെയും
അവളെയും
കണ്ട ഞാൻ
ഇനിയും
എരിഞ്ഞുതീരാത്ത
കനൽ ഭിത്തിയിൽ
എന്റെ മുഖമുരച്ച്
വികൃതമാക്കാൻ
കൊതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

