Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമാ​യാ​ത്ത...

മാ​യാ​ത്ത ഇ​ശ​ല്‍വ​സ​ന്ത​മാ​യി വി.​എം. കു​ട്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
V.M. Kutty remembrance
cancel
camera_alt

വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച വി.​എം. കു​ട്ടി അ​നു​സ്മ​ര​ണം ‘മാ​യാ​ത്ത ഇ​ശ​ല്‍വ​സ​ന്തം’ ഗാ​യ​ക​ന്‍

വി.​ടി. മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ണ്ടോ​ട്ടി: മാ​പ്പി​ള​പ്പാ​ട്ടി​െൻറ സു​ൽ​ത്താ​ൻ വി.​എം. കു​ട്ടി​ക്ക് ഇ​ശ​ലി​ൽ തീ​ർ​ത്ത അ​നു​സ്മ​ര​ണം. വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി, കൊ​ണ്ടോ​ട്ടി സെൻറ​ര്‍ ട്ര​സ്​​റ്റ്, ബെ​ല്ലാ​ത്ത ചെ​ങ്ങാ​യ്മാ​ര്‍ ക​ലാ​കൂ​ട്ടാ​യ്മ, റോ​ട്ട​റി ക്ല​ബ്, ശാ​ദി സി​ല്‍ക്‌​സ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങാ​ണ് ഇ​ശ​ൽ കൊ​ണ്ട് സു​ൽ​ത്താ​ന് ഓ​ർ​മ​പ്പൂ​ക്ക​ൾ സ​മ്മാ​നി​ച്ച​ത്. വി.​എം. കു​ട്ടി​യു​ടെ പാ​ട്ടു​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യ​വ​രും ശി​ഷ്യ​രു​മാ​ണ് വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി​യി​ല്‍ സം​ഗ​മി​ച്ച് അ​ദ്ദേ​ഹ​ത്തിെൻറ പാ​ട്ടു​ക​ൾ പാ​ടി അ​നു​സ്​​മ​രി​ച്ച​ത്.

അ​നു​സ്മ​ര​ണ പ​രി​പാ​ടി ഗാ​യ​ക​ന്‍ വി.​ടി. മു​ര​ളി​യും 'മാ​യാ​ത്ത ഇ​ശ​ല്‍ വ​സ​ന്തം' ഗാ​യ​ക​ന്‍ ക​ണ്ണൂ​ര്‍ ശ​രീ​ഫും ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എം. കു​ട്ടി വ​ര​ച്ച ചി​ത്ര​പ്ര​ദ​ര്‍ശ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ സി.​ടി. ഫാ​ത്തി​മ​ത്ത് സു​ഹ്‌​റ നി​ര്‍വ​ഹി​ച്ചു. വൈ​ദ്യ​ര്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഡോ. ​ഹു​സൈ​ന്‍ ര​ണ്ട​ത്താ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി.​എം. കു​ട്ടി ആ​ൻ​ഡ്​ പാ​ര്‍ട്ടി എ​ന്ന പേ​രി​ല്‍ വി​ള​യി​ല്‍ ഫ​സീ​ല, മു​ക്കം സാ​ജി​ദ, ഇ​ന്ദി​രാ​ജോ​യ്, ജ​യ​ഭാ​ര​തി, ഫി​റോ​സ് ബാ​ബു, പ്ര​കാ​ശ് മ​ണ്ണൂ​ര്, മൂ​വാ​റ്റു​പു​ഴ നി​സാ​മോ​ള്‍, ആ​യി​ഷ സ​ഹോ​ദ​രി​മാ​ര്‍, ബീ​ന ര​മേ​ശ്, ഇ​ശ്‌​റ​ത്ത് സ​ബ, സു​നി​ല്‍കു​മാ​ര്‍, ഗി​രീ​ഷ് വ​ണ്ടൂ​ര്‍, ക​ണ്ണൂ​ര്‍ സീ​ന​ത്ത്, കെ.​ടി.​പി. മു​നീ​റ, ഉ​സ്മാ​ന്‍, അ​സ്മ കൂ​ട്ടാ​യി, ഷ​ക്കീ​ല, ഷാ​ജി​ദ, ഷെ​റീ​ന, ശി​ഹാ​ബ് അ​രീ​ക്കോ​ട് എ​ന്നീ പാ​ട്ടു​കാ​ര്‍ ഓ​ര്‍മ​ക​ള്‍ പ​ങ്കു​െ​വ​ച്ചു.

ചെ​റു​പ്രാ​യ​ത്തി​ല്‍ സം​ഘ​ത്തി​ലേ​ക്ക് ചേ​ര്‍ത്ത് പാ​ട്ടി​െൻറ ജീ​വി​തം സ​മ്മാ​നി​ച്ച വി.​എം. കു​ട്ടി​യെ തേ​ങ്ങ​ലോ​ടെ​യാ​ണ് പ​ല​രും ഓ​ര്‍ത്ത​ത്. നി​കേ​ഷ്, ഫാ​രി​സ ഹു​സൈ​ന്‍, ഫാ​സി​ല​ബാ​നു, സ​ല്‍മാ​ന്‍ വേ​ങ്ങ​ര, റ​ബീ​യു​ല്ല എ​ന്നി​വ​ര്‍ ഗാ​നാ​ര്‍ച്ച​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി റ​സാ​ഖ് പ​യ​മ്പ്രോ​ട്ട്, പ​ക്ക​ര്‍ പ​ന്നൂ​ര്, കാ​നേ​ഷ് പൂ​നൂ​ര്, ഒ.​എം. ക​രു​വാ​ര​കു​ണ്ട്, ക​രീം കോ​ഴി​ക്കോ​ട്, ത​ബ​ല ര​മേ​ശ്, സി.​വി.​എ. കു​ട്ടി ചെ​റു​വാ​ടി, ബാ​പ്പു വാ​വാ​ട്, ഫൈ​സ​ല്‍ എ​ളേ​റ്റി​ല്‍, പു​ലി​ക്കോ​ട്ടി​ല്‍ ഹൈ​ദ​രാ​ലി, സ​ലീം മ​ധു​വാ​യി, പി. ​ഷി​ജി, ശാ​ദി മു​സ്ത​ഫ, പി. ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VM Kuttyvyder accadamey
News Summary - V.M. Kutty remembrance
Next Story