‘വൈദ്യേഴ്സ് മന്‍സില്‍’ പുസ്തകം പ്രകാശനം ചെയ്തു
text_fieldsനിഖില സമീറിെൻറ ‘വൈദ്യേഴ്സ് മന്‍സില്‍’ പുസ്തക
പ്രകാശന ചടങ്ങിൽനിന്ന്
റിയാദ്: റിയാദിൽനിന്നുള്ള എഴുത്തുകാരി നിഖില സമീറിെൻറ ‘വൈദ്യേഴ്സ് മന്‍സില്‍’ എന്ന ഓർമകുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ റേഡിയോ മലയാളം പ്രോഗ്രാം ഹെഡും കഥാകൃത്തുമായ ജേക്കബ് എബ്രഹാം പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരി ഗീത മോഹൻ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരൻ പി.കെ. അനിൽ കുമാർ പുസ്തകാവതരണം നടത്തി. ഓര്‍മകളും അനുഭവങ്ങളും അടങ്ങുന്ന സമാഹാരമാണ് വൈദ്യേഴ്സ് മൻസിൽ. ആദ്യപുസ്തകമായ ‘അമേയ’യുടെ രണ്ടാം പതിപ്പ് മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മാഈൽ മേലടി പ്രവീൺ പാലക്കലിന് നൽകി പ്രകാശനം ചെയ്തു.
പരിപാടിയില്‍ പ്രതാപന് തായാട്ട് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സബീന എം. സാലി, വൈ.എ. സാജിദ, ഹാറൂൺ കക്കാട്, മുരളി എന്നിവര്‍ സംസാരിച്ചു. വെള്ളിയോടന് സ്വാഗതവും നിഖില സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

