Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right'വാങ്ങിയിട്ടില്ല';...

'വാങ്ങിയിട്ടില്ല'; പുരസ്​കാരങ്ങളെല്ലാം വന്നുചേർന്നത് ​–ബെന്യാമിൻ

text_fields
bookmark_border
Benyamin was given a reception
cancel
camera_alt

കോ​ട്ട​യം പ്ര​സ്​ ക്ല​ബി​ൽ ന​ട​ന്ന​ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ വ​യ​ലാ​ർ അ​വാ​ർ​ഡ്​ ജേ​താ​വ്​ ബെ​ന്യാ​മി​ന്​ സെ​ക്ര​ട്ട​റി എ​സ്. സ​നി​ൽ​കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കോ​ട്ട​യം: പു​ര​സ്​​കാ​ര​ങ്ങ​ളൊ​ന്നും 'വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​'​ ആ​ത്​​മാ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്ന്​ വ​യ​ലാ​ർ അ​വാ​ർ​ഡ്​ ജേ​താ​വ്​ ബെ​ന്യാ​മി​ൻ. കേ​ര​ള​ത്തി​ൽ ര​ണ്ടു​ത​ര​ത്തി​ൽ പു​ര​സ്​​കാ​ര​ങ്ങ​ളു​ണ്ട്. ല​ഭി​ക്കു​ന്ന​തും വാ​ങ്ങു​ന്ന​തു​ം. ത​െൻറ എ​ഴു​ത്തു​ജീ​വി​ത​ത്തി​ൽ തേ​ടി​യെ​ത്തി​യ​വ​യെ​ല്ലാം സ്​​നേ​ഹം കൊ​ണ്ട്, തി​രി​ച്ച​റി​വു​കൊ​ണ്ട്, വാ​യ​ന​െ​കാ​ണ്ട്​ പ​ല​രും സ​മ്മാ​നി​ച്ചി​ട്ടു​ള്ള​താ​ണ്, വ​ന്നു​ചേ​​ർ​ന്ന​താ​ണ്. വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന്​ ത​ല​യു​യ​ർ​ത്തി പ​റ​യാ​ൻ ക​ഴി​യും- ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ട്ട​യം പ്ര​സ്​ ക്ല​ബി​െൻറ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബെ​ന്യാ​മി​ൻ.

എ​ല്ലാ​ക്കാ​ല​ത്തും എ​ഴു​ത്തി​നും അ​ക്ഷ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ എ​തി​ർ​പ്പു​യ​ർ​ന്നി​ട്ടു​ണ്ട്. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പ​റ​ഞ്ഞ​വ​ർ​ക്ക്​ ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്​. ഭ​ര​ണ​കൂ​ട​ത്തി​നും മ​ത​ത്തി​നും രാ​ഷ്​​ട്രീ​യ​ത്തി​നു​മെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തി​യ എ​ഴു​ത്തു​കാ​ർ ആ​ക്ര​മി​ക്ക​​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, കാ​ലം പു​രോ​ഗ​മി​ച്ചി​ട്ടും ഇ​തി​ന്​ മാ​റ്റ​മി​​ല്ലെ​ന്ന​താ​ണ്​ പു​തി​യ സം​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും അ​വ​ഗ​ണി​ച്ച്​ പു​തി​യ കാ​ല​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യെ​ന്ന ദൗ​ത്യ​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ എ​ഴു​ത്തു​കാ​ർ​ക്കു​ള്ള​ത്. ഭീ​ഷ​ണി​യെ അ​തി​ജീ​വി​ച്ച​വ​രാ​ണ്​ മു​ൻ​ഗാ​മി​ക​ൾ. അ​ത്​ പി​ന്തു​ട​ര​ണം. പ​റ​യാ​ത്ത ച​രി​ത്ര​ങ്ങ​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ണം. മ​റ​ന്നു​പോ​യ ച​രി​ത്ര​ത്തെ വീ​ണ്ടെ​ടു​ക്കു​ക​യെ​ന്ന ക​ർ​ത്ത​വ്യ​വും സാ​ഹി​ത്യ​കാ​ര​ൻ​മാ​ർ​ക്കു​ണ്ട്. സാ​ഹി​ത്യ​ത്തി​െൻറ ധ​ർ​മം രാ​ഷ്​​ട്രീ​യം പ​റ​യു​ക​യെ​ന്ന​താ​ണ്​- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സ​ജീ​വി​തം ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ താ​ൻ എ​ഴു​ത്തു​കാ​ര​നാ​കി​ല്ലാ​യി​രു​ന്നു. ലോ​ക​ത്തെ​യും നാ​ടി​നെ​യു​മൊ​ക്കെ മ​റ്റൊ​രു വീ​ക്ഷ​ണ​കോ​ണി​ൽ​നി​ന്ന്​ കാ​ണാ​ൻ ഇ​ക്കാ​ലം സ​ഹാ​യി​ച്ചു. വി​ഷ​യ​മാ​ണ്​ കൃ​തി​യു​ടെ ഭാ​ഷ നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ​േചാ​ദ്യ​ത്തി​ന്​ മ​റു​പ​ടി​യാ​യി ബെ​ന്യാ​മി​ൻ പ​റ​ഞ്ഞു. ഒാ​രോ വി​ഷ​യ​ത്തി​നും​ അ​നു​സ​രി​ച്ച്​ ഭാ​ഷ​യും വ്യ​ത്യ​സ്​​ത​മാ​ക​ണ​മെ​ന്ന്​ വി​ചാ​രി​ക്കു​ന്നു.

ഒ​രു കൃ​തി​യു​ടെ ഭാ​ഷ പി​ന്നീ​ട്​ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന്​ നി​ർ​ബ​ന്ധ ബു​ദ്ധി പു​ല​ർ​ത്താ​റു​ണ്ട്. ഏ​റ്റ​വും ന​ന്നാ​യി അ​റി​യാ​മെ​ങ്കി​ൽ ഏ​റ്റ​വും ​ ല​ളി​ത​മാ​യി പ​റ​യാ​മെ​ന്നാ​ണ്​ ത​ത്ത്വം. ക​ഥ​യു​ടെ ഉ​റ​പ്പാ​ണ് ലാ​ളി​ത്യ ര​ച​ന​യു​ടെ അ​ടി​സ്​​ഥാ​നം. കൃ​തി​യോ​ട്​ നീ​തി പു​ല​ർ​ത്തി സി​നി​മ​യാ​ക്കു​ന്ന​തി​ൽ ഏ​തി​ർ​പ്പി​ല്ല. കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ എ​ത്തു​ന്ന​താ​ണ്​​ സി​നി​മ. എ​ന്നാ​ൽ, ത​നി​ക്ക്​ നോ​വ​ൽ എ​ഴു​തു​േ​മ്പാ​ഴാ​ണ്​ ഏ​റ്റ​വും ആ​ഹ്ലാ​ദം ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ത​െൻറ ഇ​ട​പെ​ട​ൽ പൗ​ര​നെ​ന്ന നി​ല​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar awardwriter benyamin
News Summary - Vayalar award is a great recognition - Benyamin
Next Story