വക്കം മൗലവി ട്രസ്റ്റ് കോളജ് വിദ്യാർഥികൾക്ക് പ്രബന്ധ-പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും
text_fieldsതിരുവനന്തപുരം: വക്കം മൗലവിയുടെ മത-സാമൂഹിക പരിഷ്കരണ ആശയങ്ങളുടെ സമകാലിക പ്രസകതി എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് സംസ്ഥാന തലത്തിൽ കോളജ് വിദ്യാർഥികൾക്കായി പ്രബന്ധ രചന മത്സരം നടത്തുന്നു. ഫുൾസ്കേപ്പ് കടലാസിൽ ഗ്രന്ഥസൂചികയോടു കൂടി എഴുതി തയാറാക്കിയ പ്രബന്ധം 20 പുറം കവിയരുത്.
മത്സരാർഥി പഠിക്കുന്ന കോളജിലെ മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങൾ 2022 ഒക്ടോബർ 20നകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തിരുവനന്തപുരം -695 035 എന്ന വിലാസത്തിൽ ലഭിക്കണം. ഒക്ടോബർ അവസാനം ട്രസ്റ്റ് ഹാളിൽ പ്രസംഗ മത്സരവും നടത്തുന്നുണ്ട്.
പ്രസംഗ മത്സരത്തിന് ഒക്ടോബർ 17ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രണ്ടു മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 7500, 5000, 2500 രൂപ കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഫോൺ: 0471 2304051. ഇ-മെയിൽ: vmft.tvpm@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

