Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വകഭേദ കാലം -കവിത
text_fieldsbookmark_border
ചിന്തകൾ തെല്ലും ഇല്ലാത്ത കാലം
ആരും മറക്കാത്ത ബാല്യകാലം
കുസൃതികൾ ഒപ്പിച്ച പഠനകാലം
ജീവിതത്തിൻ വസന്തകാലം
പഠനം കഴിഞ്ഞൊരാ ശൂന്യകാലം
ചിന്തകൾ പലതും മുളച്ച കാലം
കൂട്ടുകാരൊത്തുല്ലസിച്ച കാലം
കൂട്ടുമായ് വന്നു ദാമ്പത്യകാലം
കര കേറണം എന്ന് തോന്നും കാലം
കടലു കടക്കണം എന്ന് കാലം
മരുഭൂവിൽ വന്നൊരാ പ്രവാസകാലം
മനസ്സ് മരവിച്ചൊരാ പ്രയാസകാലം
സ്വദേശികൾക്കന്നതു നല്ലകാലം
വിദേശികൾ
നിതാഖാത്തിൽപെട്ട കാലം
നടുവൊന്നു ചെറുതായി
നിവർത്തും കാലം
ഇടിത്തീപോൽ വന്നു കൊറോണകാലം
ഇനിയെന്ന് തീരുമീ വകഭേദ കാലം.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

