Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഒരു കാലത്ത് 'വ്വോ' എന്ന് പറഞ്ഞ നാവു കൊണ്ടു തന്നെ 'ഛെ' എന്നു പറയുന്നതും കേൾക്കേണ്ടിവരും'

text_fields
bookmark_border
കോളമെഴുതുന്നതു പോലെ കവികൾ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് ടി.പി. രാജീവൻ
TP rajeevan
cancel
camera_alt

ടി.പി. രാജീവൻ

കോഴിക്കോട്: കവിയായി നിലനിൽക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് വിമർശനവുമായി സാഹിത്യകാരൻ ടി.പി. രാജീവൻ. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'കവിയായി നിലനിൽക്കാൻ കോളമെഴുതുന്നതു പോലെ എല്ലാ ആഴ്ചയും കവിത എഴുതണമെന്നില്ല എന്ന് മലയാളത്തിലെ പ്രശസ്ത കവികളോട് അവരുടെ അരുമകളായ പത്രാധിപന്മാരും നിരൂപകരും പറയാൻ മടിക്കുമെങ്കിലും,

കാശു കൊടുത്തു കവിത വായിക്കുന്ന വായനക്കാർ ഇനി അതു പറയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഒരു കാലത്ത് "വ്വോ" എന്ന് പറഞ്ഞ നാവു കൊണ്ടു തന്നെ "ഛെ" എന്നു പറയുന്നതും അവർ കേൾക്കേണ്ടി വരും. കവികൾക്ക് ഈ അപഹാസ്യത തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അവരുടെ മക്കൾ അതു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് ഉചിതം' -'ടി.പി. രാജീവൻ എഴുതി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - TP Rajeevan facebook post
Next Story