Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇന്ന് ലോക ഉർദു ദിനം; ...

ഇന്ന് ലോക ഉർദു ദിനം; ഫൈസലിന്‍റെ പുരസ്കാരത്തിന് പത്തരമാറ്റ്

text_fields
bookmark_border
Today is World Urdu Day
cancel
camera_alt

ഉര്‍ദു പുരസ്കാരം നേടിയ വി.പി. ഫൈസലിനെ മന്ത്രി എം.ബി. രാജേഷ് അനുമോദിക്കുന്നു

കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഉ​ർ​ദു അ​ധ്യാ​പ​ക​ൻ വി.​പി. ഫൈ​സ​ലി​ന് എം.​ജി. പ​ട്ടേ​ൽ നാ​ഷ​ന​ൽ അ​വാ​ർ​ഡ് ഫോ​ർ ഐ​ഡി​യ​ൽ ഉ​ർ​ദു ടീ​ച്ചേ​ഴ്സ് 2022 പു​ര​സ്കാ​രം. കേ​ര​ള​ത്തി​ൽ​നി​ന്ന് സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന് ല​ഭി​ക്കു​ന്ന ആ​ദ്യ അം​ഗീ​കാ​ര​മാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​ണെ ജ​യ്സിങ്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശാ​ൻ​ദാ​ർ സ്പോ​ർ​ട്സ് ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​രം. ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എം.​ജി. പ​ട്ടേ​ലി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും പ്രൈ​മ​റി, സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ഓ​രോ ഉ​ർ​ദു അ​ധ്യാ​പ​ക​ർ​ക്ക് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. ഉ​ർ​ദു​ഭാ​ഷ​യു​ടെ പ്ര​ചാ​ര​ണം, അ​ധ്യാ​പ​ക പ്രോ​ത്സാ​ഹ​നം എ​ന്നി​വ​ക്കാ​ണ് അം​ഗീ​കാ​രം. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വി.​പി. ഫൈ​സ​ലി​നെ അ​നു​മോ​ദി​ച്ചി​രു​ന്നു. ലോ​ക ഉ​ർ​ദു​ദി​ന​മാ​യ ബു​ധ​നാ​ഴ്ച പു​ണെ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ഉ​ർ​ദു അ​ക്കാ​ദ​മി​ക രം​ഗ​ത്ത് സ​ജീ​വ​മാ​ണ് ഫൈ​സ​ൽ. 2000 ന​വം​ബ​റി​ൽ പ​രീ​ക്ഷാ​ഭ​വ​ൻ ന​ട​ത്തി​യ ഉ​ർ​ദു ഹ​യ​ർ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫൈ​സ​ൽ 2001ൽ ​കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് അ​ദീ​ബെ ഫാ​സി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്കും 2003ൽ ​അ​ദീ​ബെ ഫാ​സി​ൽ ഫൈ​ന​ൽ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കും നേ​ടി. 2005ൽ ​പ​രീ​ക്ഷ​ഭ​വ​ൻ ന​ട​ത്തി​യ ഉ​ർ​ദു ഭാ​ഷ അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ൽ ഉ​ന്ന​ത വി​ജ​യ​വും ഹൈ​ദ​രാ​ബാ​ദ് മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ന​ൽ ഉ​ർ​ദു യൂ​നിവേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ഉ​ർ​ദു സാ​ഹി​ത്യ​ത്തി​ൽ ഒ​ന്നാം​ക്ലാ​സോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. 2007ൽ ​സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 2015 മു​ത​ൽ ചാ​ലി​ശ്ശേ​രി ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. മാ​പ്പി​ള​പ്പാ​ട്ട് ത​ന​ത് ഈ​ണ​ത്തി​ൽ ഉ​ർ​ദു​വി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​തി​ന് 2018 ൽ ​കേ​ര​ള മാ​പ്പി​ള ക​ലാ സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സേ​വ​ന പു​ര​സ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ർ​ദു​വി​ലും മ​ല​യാ​ള​ത്തി​ലും നി​ര​വ​ധി ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഉ​ർ​ദു പാ​ഠ​പു​സ്ത​ക നി​ർ​മാ​ണ സ​മി​തി​യം​ഗം, സ്റ്റേ​റ്റ് റി​സോ​ഴ്സ് ഗ്രൂ​പ് കോ​ർ സ​മി​തി​യം​ഗം, സ​മ​ഗ്ര വെ​ബ് പോ​ർ​ട്ട​ൽ ക​ണ്ട​ന്റ് ഡെ​വ​ല​പ്പ്മെ​ന്റ് ടീം ​അം​ഗം, ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം, യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വം, അ​ഖി​ല കേ​ര​ള ഗ​സ​ൽ ആ​ലാ​പ​ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ധി​ക​ർ​ത്താ​വ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​ണ്. ച​ങ്ങ​രം​കു​ളം-​ആ​ല​ങ്കോ​ട് പെ​രു​മു​ക്ക് വ​ട്ട​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് കു​ട്ടി-​ഫാ​ത്തി​മ ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ സ​ഫീ​റ. വി​ദ്യാ​ർ​ഥി​ക​ളാ​യ മെ​ഹ്ബാ​സ് അ​ഹ​മ​ദ്, മെ​ഹ്സാ​ദ് അ​മീ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Urdu Day
News Summary - Today is World Urdu Day
Next Story