Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightടി.കെ.ഡിയെന്ന ബഹുമുഖ...

ടി.കെ.ഡിയെന്ന ബഹുമുഖ പ്രതിഭ

text_fields
bookmark_border
ടി.കെ.ഡിയെന്ന ബഹുമുഖ പ്രതിഭ
cancel

അ​വ​സാ​ന​ശ്വാ​സം വ​രെ ത​ന്റെ ക​ർ​മ മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ക​യെ​ന്ന​ത് ടി.​കെ.​ഡി. മു​ഴു​പ്പി​ല​ങ്ങാ​ടി​ന്റെ കാ​ര്യ​ത്തി​ൽ അ​തി​ശ​യോ​ക്തി​പ​ര​മ​ല്ല. 80 വ​യ​സ്സു​ള്ള ശ​രീ​ര​വും 18 വ​യ​സ്സു​കാ​ര​ന്റെ മ​ന​സ്സു​മാ​ണെ​നി​ക്ക് എ​ന്നാ​ണ് ടി.​കെ.​ഡി എ​പ്പോ​ഴും പ​റ​ഞ്ഞി​രു​ന്ന​ത്. അ​വ​സാ​ന ശ്വാ​സ​ത്തോ​ളം ക​ലാ​സാ​ഹി​ത്യ സം​ബ​ന്ധ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി. ഒ​രു സാ​ഹി​ത്യ പ​രി​പാ​ടി ക​ഴി​ഞ്ഞു തി​രി​ച്ചു വ​ര​വേ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ഴാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രി​​ക്കി​ൽ​നി​ന്ന് മു​ക്ത​മാ​യി തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു നാ​ട്. ഒ​ടു​വി​ൽ ടി.​കെ.​ഡി വി​ട​വാ​ങ്ങി​യെ​ന്ന വാ​ർ​ത്ത നാ​ട് ശ്ര​വി​ച്ചു.

മ​ല​യാ​ള ക​ലാ​സാ​ഹി​ത്യ രം​ഗ​ത്ത് വി​ശ്ര​മ​മി​ല്ലാ​തെ പ്ര​യ​ത്നി​ച്ച് സ​ർ​വ മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് ടി.​കെ.​ഡി. ഏ​ഴ് പ​തി​റ്റാ​ണ്ട് എ​ഴു​ത്തി​ലും വേ​ദി​യി​ലും അ​ണി​യ​റ​യി​ലും പ്ര​സാ​ധ​ന രം​ഗ​ത്തും ഏ​കാ​ന്ത തേ​രാ​ളി​യാ​യി നി​ല​കൊ​ണ്ടു.

വി​ഷ​യ​ത്തി​ന്റെ ആ​ധി​കാ​രി​ക​ത​യെ ഒ​ട്ടും വി​ക​ല​മാ​ക്കാ​തെ ല​ക്ഷ​ണ​മൊ​ത്ത പ്ര​ഭാ​ഷ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ ​പ്ര​ഭാ​ഷ​ണ ശൈ​ലി പ​ല​​പ്പോ​ഴും ആ​ശ്ച​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്രാ​യം ത​ള​ർ​ത്താ​ത്ത സ​ജീ​വ​ത​യാ​ണ് ടി.​കെ.​ഡി​യെ വേ​റി​ട്ടു​നി​ർ​ത്തു​ന്ന​ത്.

നാ​ട​ക ര​ച​ന- സം​വി​ധാ​നം, ക​ഥാ​കാ​ര​ൻ, ക​വി, സാ​ഹി​ത്യ നി​രൂ​പ​ക​ൻ, ച​രി​ത്ര​കാ​ര​ൻ, ബാ​ല​സാ​ഹി​ത്യം, പു​രാ​ണ ക​ഥ​ക​ളു​ടെ പു​ന​രാ​ഖ്യാ​നം, അ​നു​ഷ്ഠാ​ന ക​ല​ക​ളു​ടെ ഗ​വേ​ഷ​ക​ൻ, യാ​ത്രാ വി​വ​ര​ണം, മാ​പ്പി​ള ക​ലാ​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി ടി.​കെ.​ഡി കൈ ​വെ​ക്കാ​ത്ത മേ​ഖ​ല​ക​ളി​ല്ല.

പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​ത സ​ന്ദേ​ശ​ത്തെ ഹൃ​ദ്യ​മാ​യ ശൈ​ലി​യി​ൽ ര​ചി​ച്ച കൃ​തി​യാ​ണ് ‘വ​ഴി​വി​ള​ക്ക്’. സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ടി.​കെ.​ഡി സാ​ഹ​സി​ക​യ​ജ്ഞം ത​ന്നെ ന​ട​ത്തി. എ​ക്സ്റേ, ന​വ​ത (സ​മ്പൂ​ർ​ണ നോ​വ​ൽ മാ​സി​ക) ന​വ​ത​മാ​സി​ക, ബാ​ല​ക​ഥാ​മാ​സി​ക എ​ന്നി​ങ്ങ​നെ അ​ഞ്ചി​ല​ധി​കം ആ​നു​കാ​ലി​ക​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളോ​ളം ക​ണ്ണൂ​രി​ൽ നി​ന്നും മു​ഴ​പ്പി​ല​ങ്ങാ​ട് നി​ന്നു​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​വ​യു​ടെ എ​ഴു​ത്തു​കാ​ര​നും അ​ച്ചു​നി​ര​ത്തു​ന്ന​തും പ്രൂ​ഫ് റീ​ഡി​ങ്ങും പ്രി​ന്റി​ങ് ജോ​ലി​യു​മെ​ല്ലാം നി​ർ​വ​ഹി​ച്ചി​രു​ന്ന​ത് ഇ​ദ്ദേ​ഹം ഒ​റ്റ​ക്കാ​യി​രു​ന്നു.

ക​ലാ​സാ​ഹി​ത്യ​ത്തി​ന്റെ ഭൂ​മി​ക​യി​ൽ ത​ന്റെ നി​യോ​ഗം നി​റ​വേ​റ്റി​യ ടി.​കെ.​ഡി, ക​ലാ​സാ​ഹി​ത്യ​മേ​ഖ​ല​യെ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ എ​പ്പോ​ഴും മു​മ്പി​ൽ നി​ന്നു. ശ​രീ​ര​ഭാ​ഷ കൊ​ണ്ടും ശാ​രീ​രം കൊ​ണ്ടും എ​ളി​മ​യു​ടെ ആ​ൾ​രൂ​പ​മാ​യി. സ്വ​പ്ര​യ​ത്നം കൊ​ണ്ട് സാ​ധി​ച്ചെ​ടു​ത്ത സാ​ഹി​തീ സ​മ്പ​ത്താ​ണ് ടി.​കെ.​ഡി​യു​ടെ കൈ​മു​ത​ൽ.

(ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി ക​ണ്ണൂ​ർ ജി​ല്ല മു​ൻ പ്ര​സി​ഡ​ന്റാ​ണ് ലേ​ഖ​ക​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:writertalentCulturemalayalam literature
News Summary - TKD is a multi-faceted talent
Next Story