തുറവൂര്‍ വിശ്വംഭരന് പുരസ്കാരം സുവര്‍ണ നാലപ്പാടിന്
text_fieldsഡോ. സുവര്‍ണ നാലപ്പാട്
കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ പ്രഫ. തുറവൂര്‍ വിശ്വംഭരന് പുരസ്കാരം എഴുത്തുകാരി ഡോ. സുവര്‍ണ നാലപ്പാടിന്. കല, സാഹിത്യം, ചരിത്രം, തത്ത്വചിന്ത, ദര്‍ശനം എന്നീ മേഖലകള്‍ക്ക് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. ഉപനിഷത്ത്, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയടങ്ങുന്ന പ്രസ്ഥാന ത്രയത്തിന് ഭാഷ്യമെഴുതിയ ഒരേയൊരു മലയാള വനിതയായ ഡോ. സുവര്‍ണ നാലപ്പാടിന്റെ രചനകള്‍ സംസ്കാരത്തിന്റെ ഈടുവെപ്പുകളാണെന്ന് പി. നാരായണക്കുറുപ്പ്, ആഷ മേനോന്, മുരളി പാറപ്പുറം എന്നിവരടങ്ങുന്ന പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
20ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണന് അവാര്‍ഡ് സമർപ്പിക്കും. പ്രഫ. എം. തോമസ് മാത്യു തുറവൂര്‍ വിശ്വംഭരന് അനുസ്മരണ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

