തുഞ്ചന്‍ ഉത്സവം 14 മുതല്‍; പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും
text_fieldsതിരൂര്‍: ഈ വർഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി 14 മുതല്‍ 17 വരെ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കും. 14ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനം നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് നിർവഹിക്കും. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയര്മാന് എം.ടി. വാസുദേവന്‍ നായർ അധ്യക്ഷത വഹിക്കും. പുസ്തകോത്സവം സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്‍. മായ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് 5.30ന് തുഞ്ചൻ കലോത്സവം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യും. എം.ടി. വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ സമാപന സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ചീഫ് സെക്രട്ടറി വി. വേണു മുഖ്യാതിഥിയാവും. വാർത്ത സമ്മേളനത്തില്‍ തുഞ്ചൻ സ്മാരക ട്രസ്റ്റ് അംഗങ്ങളായ പി. കൃഷ്ണന്‍കുട്ടി, എം. വിക്രമകുമാര്‍, കോ ഓഡിനേറ്റര്‍ ഡോ. കെ. ശ്രീകുമാര്‍, സൂപ്രണ്ട് ടി.പി. സുബ്രഹ്മണ്യന് എന്നിവര്‍ സംബന്ധിച്ചു.

