Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightദിവാകരൻ...

ദിവാകരൻ വിഷ്ണുമംഗലത്തിന് തിരുനല്ലൂർ പുരസ്കാരം

text_fields
bookmark_border
divakaran vishnumangalam
cancel
camera_alt

ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം

കാ​സ​ർ​കോ​ട്: തി​രു​ന​ല്ലൂ​ർ വി​ചാ​ര​വേ​ദി​യു​ടെ അ​ഞ്ചാ​മ​ത് ന​വാ​ഗ​ത​ർ​ക്കു​ള്ള ക​വി​താ പു​ര​സ്​​കാ​ര​ത്തി​ന് ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം അ​ർ​ഹ​നാ​യി. 'ഉ​റ​വി​ടം' എ​ന്ന ക​വി​ത സ​മാ​ഹാ​ര​ത്തി​നാ​ണ് അ​വാ​ർ​ഡ്. 5000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ക​വി എ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ , ഡോ. ​മാ​വേ​ലി​ക്ക​ര അ​ച്യു​ത​ൻ, ഡോ. ​തേ​വ​ന്നൂ​ർ മ​ണി രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് പു​ര​സ്കാ​ര കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക​വി​ത​യു​ടെ ഉ​ൾ​ക്ക​രു​ത്തും ക​ന​വും കൊ​ണ്ട് മു​ൻ​നി​ര ക​വി​ത​ന്നെ​യാ​ണ് ശ്രീ ​ദി​വാ​ക​ര​ൻ വി​ഷ്ണു​മം​ഗ​ലം എ​ന്നും താ​ള​ബ​ദ്ധ​ത​യും ഈ​ണ​സ​മൃ​ദ്ധി​യു​മാ​ണ് ക​വി​ത​ക​ളു​ടെ സ​വി​ശേ​ഷ​ത​ക​ളെ​ന്നും ജ​ഡ്ജി​ങ്​ ക​മ്മി​റ്റി വി​ല​യി​രു​ത്തി. മാ​ർ​ച്ച് 13 പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ​മ​ന്ത്രി കെ.​ബി ഗ​ണേ​ഷ്കു​മാ​ർ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

നി​ർ​വ​ച​നം, പാ​ഠാ​വ​ലി, ജീ​വ​െൻറ ബ​ട്ട​ൺ, ധ​മ​നി​ക​ൾ, രാ​വോ​ർ​മ, മു​ത്ത​ശ്ശി കാ​ത്തി​രി​ക്കു​ന്നു, കൊ​യ​ക്ക​ട്ട, ഉ​റ​വി​ടം തു​ട​ങ്ങി എ​ട്ട്​ ക​വി​ത സ​മാ​ഹാ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി.​ടി. കു​മാ​ര​ൻ സ്മാ​ര​ക ക​വി​ത അ​വാ​ർ​ഡ്, മ​ഹാ​ക​വി കു​ട്ട​മ​ത്ത് അ​വാ​ർ​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ക​ന​ക​ശ്രീ എ​ൻ​ഡോ​വ് മെൻറ് അ​വാ​ർ​ഡ്, വൈ​ലോ​പ്പി​ള്ളി അ​വാ​ർ​ഡ്, ഇ​ട​ശ്ശേ​രി അ​വാ​ർ​ഡ്, മ​ഹാ​ക​വി. പി. ​ഫൗ​ണ്ടേ​ഷ​െൻറ താ​മ​ര​ത്തോ​ണി പു​ര​സ്കാ​രം, എ​ൻ.​വി. കൃ​ഷ്ണ​വാ​രി​യ​ർ ക​വി​ത പു​ര​സ്കാ​രം, വി.​വി.​കെ. പു​ര​സ്കാ​രം, മൂ​ലൂ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

2010ൽ ​റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗു​വാ​ഹ​തി​യി​ൽ ന​ട​ന്ന ദേ​ശീ​യ ക​വി സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ള ക​വി​ത​യെ പ്ര​തി​നി​ധാ​നം​ചെ​യ്​​തി​രു​ന്നു. ഭാ​ര്യ: നി​ഷ മ​ക​ൾ: ഹ​ർ​ഷ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Divakaran VishnumangalamThirunallur Award
News Summary - Thirunallur Award for Divakaran Vishnumangalam
Next Story