അവർ
text_fieldsആരെന്റെ ആരാമത്തിന്റെ
അടിമണ്ണുകൾ മെല്ലെയിളക്കി
അവിടെയവർ വിതറീടുന്നു
അരുതായ്മതൻ വിത്തുകൾ മെല്ലെ.
ആഹാരം തേടും കൈയിൽ
ആയുധമായ് മതവും നൽകി
അപര മതവിദ്വേഷങ്ങൾ
ആവോളം സിരകളിലേകി
അവരെെൻറ തെരുവിൽവന്നു
അധികാരമുറപ്പിക്കുമ്പോൾ
അവർ തീർത്തൊരു മുൾവേലികളാൽ
അതിലെന്നുടെ ചോരപൊടിഞ്ഞു.
അവരാ രഥചക്രമുരുട്ടി
അശ്വങ്ങളോടി നടന്നു
അന്നെന്റെ ഹൃദയം നൊന്തു
അവരാവഴി വെട്ടിയെടുത്തു.
അവരാനദി മുങ്ങിനിവർന്നു
അവരാരതി ഉഴിയുന്നല്ലോ
അവരെന്നുടെ ചിത്രം പോലും
അവരുടെ നിറമാക്കീടുന്നു!
അവരെന്നിൽ അതിരു വരച്ചു
അവരെന്നിൽ മതിലുകൾ തീർത്തു
അവരെന്നിൽ മുറിവുകൾ തീർത്തു
അവരെന്നെ മുറിച്ചു പകുത്തു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

