പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ മൂന്നാമത് പരവൂർ ജി. ദേവരാജൻ പുരസ്കാരം ജി.വേണുഗോപാലിന്
text_fieldsതിരുവനന്തപുരം: പരവൂർ സംഗീത സഭ ഏർപ്പെടുത്തിയ മൂന്നാമത് പരവൂർ ജി. ദേവരാജൻ പുരസ്കാരം ജി.വേണുഗോപാലിന്. ശില്പി കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപ്പം, 25000 രൂപ , പ്രശസ്തി പത്രം, എന്നിവ ഉൾപ്പെട്ടതാണ് പുരസ്കാരം.
മലയാള സിനിമയിലെ സമഗ്ര സംഭാവന യ്‌ക്കുള്ള പ്രഥമ ജി. ദേവരാജൻ പുരസ്കാ രം മലയാള സിനിമയിലെ ഇതിഹാസ നടൻ പദ്മശ്രീ. മധുവിന് നൽകാനും തീരുമാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപ കല്പന ചെയ്ത ശിൽപ്പം, പ്രശസ്തി പത്രം എന്നിന ഉൾപ്പെട്ടതാണ് പുരസ്കാരം.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ ചെയർമാനും, ഗാന ഗവേഷകനും എഴുത്തുകാരനും ആയ രവി മേനോൻ, ഗാനചയിതാവ് രാജീവ് ആലുങ്കൽ എന്നിവർ അംഗങ്ങളും ആയ ജൂറി ആണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്ത്. നവംബർ മാസം ഒന്നിന് പരവൂർ സംഗീത സഭയുടെ അഞ്ചാം വാർഷിക ആഘോഷ വേളയിൽ പരവൂരിൽ വെച്ച് പുരസ്കാരം നൽകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

