Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമുള്ളുകളുടെ വിജയഗാഥ

മുള്ളുകളുടെ വിജയഗാഥ

text_fields
bookmark_border
മുള്ളുകളുടെ വിജയഗാഥ
cancel

പൂവല്ല സാറേ, ഈ കാലം;

ഇത് സാദാമുള്ളുകളുടെ പ്രതാപ കാവ്യം!

മൃദുത്വം തളിർക്കുന്നിടത്ത് കുത്തുകൾ കാവൽ നിൽക്കുന്നു.

വാക്കുകൾക്ക് ചിറകുണ്ടെങ്കിലും ചോദ്യങ്ങൾക്ക് മേൽ ഇച്ചങ്ങല;

ചിരിയുടെ പുറകിലൂടെ നിഴൽ കുത്തിയൊഴുകുന്നു,

ചുണ്ടുകളിൽ കരിഞ്ഞ വാഗ്ദാനം,

കൈയിൽ വസന്തം പഴുത്ത മുറിവുകൾ,

വഴികളിൽ ഉയരുന്ന അതിവേഗ കല്ലുമതിലുകൾ.

മഴപോലും വരുമ്പോൾ, കാഷ്‌ടം ചോദിക്കുന്നു

കാറ്റ് വന്നാൽ ആദ്യം ചോദ്യം ആർക്ക് ലാഭം?

വിത്തുകൾക്ക് ഹാ! മണ്ണില്ല, കണക്കുകൾക്കോ, ചെരുപ്പ്

ഹൃദയം ആർക്കൈവിൽ സൂക്ഷിച്ച ഫയൽ പോലെ!

പൂവല്ല സാറേ, സ്വപ്നങ്ങൾക്ക് നഖമിട്ടുകഴിഞ്ഞു.

ഉറക്കം പോലും ഒരു പാസ് വേഡ് ചോദ്യം!

കൈകൊടുക്കൽ നോട്ടറിയുടെ മുദ്രയോടെ;

സൗഹൃദം കരാറിന്റെ ചെറുകുറിപ്പുകളിൽ കുടുങ്ങി.

പാട്ടുകൾക്കു പകർപ്പവകാശത്തിന്റെ വേദന!

പച്ചപ്പിന് ബ്രാൻഡ് പേരുകളുടെ കയറിടി;

കുളിർപ്പിന് എയർടാഗ്, വെയിലിന് സബ്‌സ്‌ക്രിപ്ഷൻ;

കടലുകൾക്കു കപ്പുകൾ, കരയോരത്തിന് കാവൽ.

കപ്പലുകൾ സഞ്ചരിക്കുന്നത് നികുതി വഴികളിലൂടെ;

നക്ഷത്രങ്ങൾ പോലും ലൈസൻസോടെ മിന്നുന്നു

പൂവല്ല സാറേ, ഞങ്ങൾ; പഠിച്ചത് സംശയം,

ഓരോ ചിരിയിലും പരിശോധനയുടെ മുദ്ര!

കണ്ണുനീരിൽപോലും ക്വാളിറ്റി കണ്ട്രോൾ,

അവിശ്വാസം ചീപ്പഴം പോലെ വിപണിയിൽ;

കൈത്താങ്ങോ, ഒരു പ്രീമിയം സേവനം.

കരുണക്ക് ക്യൂ, നമ്പർ വിളിപ്പാട്

പാതകളിൽ; ചുവടുകൾക്കായി ടോൾബൂത്ത്

കൈവെപ്പ് റെക്കോർഡ്, സുരക്ഷിത സംശയം

നീലാകാശം ഒരു ഡാറ്റാശേഖരം,

ബാല്യം ഒരു ആപ്പ് അപ്ഡേറ്റ് പോലെ!

പൂവല്ല സാറേ, ചോദ്യങ്ങൾ മാത്രം പുഷ്പിക്കുന്നു.

ഉത്തരങ്ങൾ വരുമ്പോൾ വിലപ്പട്ടിക സഹിതം;

സത്യത്തിന്റെ അലമാരക്ക് പൂട്ടുകൾ ഏഴെണ്ണം,

കള്ളം കേൾക്കാൻ ഹെഡ്‌ഫോൺ സൗകര്യം!

ആരവം മൈക്ക് ടെസ്റ്റ് പോലെ അനന്തം;

ശബ്‌ദമില്ലായ്മക്കും സ്പോൺസർ ലഭ്യം,

തിരമാലകൾ ക്യൂആർ കോഡ് വായിച്ചുവരുന്നു!

കരപ്പുറത്ത് സൈൻബോർഡ്, പ്രവേശനം വിലക്ക്!

പക്ഷികൾ പറക്കാൻ ബുക്കിങ് എടുക്കുന്നു,

വസന്തം ചർച്ചയിൽ നീണ്ട കാലത്തേക്കിടവേള!

പൂവല്ല സാറേ, വേദനയാണ്. അധ്യാപകൻ

മുറിവുകൾ നോട്ട് എടുത്ത് പഠിക്കണം!

കഠിനത്വം പുതിയ പാഠ്യപദ്ധതി;

കരിഞ്ഞ കൈകൾ സർട്ടിഫിക്കറ്റ് പോലെ,

ചോരയുടെ മണം മാത്രം അറിയാൻ സിലബസ്!

ധൈര്യം പരീക്ഷ, പേടി പ്രായോഗികം;

പരാജയം സപ്ലിമെന്ററി പേപ്പർ!

വീണ്ടും എഴുതി ജയിക്കേണ്ട പഠനം;

ചാന്തുപോലെ നിരങ്ങുന്ന പ്രതീക്ഷ!

അടർന്നു പോയാലും വീണ്ടും ചോർന്നു വളരുന്നത്!

പൂവല്ല സാറേ, വീടുകൾക്ക് ചിറകുകൾ;

വാടകയാണ് നട്ടെല്ല്, യാത്രയാണ് അടുക്കള!

വിലാസം ഗൂഗിളിൽ, ഓർമ്മയിൽ കണ്ണീർ;

അയൽക്കാർ തുറന്ന ജനൽക്കാര്യം!

വാതിൽക്കൽ റിംഗ്, കാമറയുടെ കാതുകൾ;

കത്തുകൾ, അറസ്റ്റിലധികം ചോദ്യം!

വാർത്തകൾ- ക്യാപ്‌സ്യൂൾ ചേർത്ത് വിഴുങ്ങണം;

നാളെയെന്ന മരുന്ന് നിർദേശത്തോടെ,

പ്രഭാതം അലാറത്തിന്റെ വ്യവസായം;

സന്ധ്യക്ക് താങ്ങായി സ്ക്രീൻ വെളിച്ചം!

പൂവല്ല സാറേ, തൊഴിലുകൾക്ക് കങ്കാരുച്ചാട്ടം;

കൈമുട്ടിന് റൊബോട്ടിന്റെ കൂട്ടം,

ബെഞ്ചുകളുടെ മേൽ കോഡിന്റെ മഞ്ഞ്;

തൊഴിലാളിയുടെ മുഖത്ത് ലോഗിൻ സ്ക്രീൻ,

ലഞ്ച് ബ്രേക്ക് മീറ്റിംഗിന്റെ നിഴൽ;

ശമ്പളം കാറ്റായി കടന്നുപോകുന്നു!

ബാക്കി എ.ഐയുടെ ശ്വാസം,

അവധി ഒരു കലണ്ടർ സ്വപ്നം;

ട്രെയിൻ വിൻഡോയിൽ ഓടുന്ന നിമിഷം,

തിരിച്ചുവരവിന് കൈയടയാളമില്ല!

പൂവല്ല സാറേ, രാഷ്ട്രീയത്തിന് മുൾകിരീടം,

വാഗ്ദാനപ്പൂക്കൾ ഓഫറിൽ മാത്രം!

വോട്ടുകൾക്ക് സീസൺ ഡിസ്കൗണ്ട്;

പ്രസംഗം ഒരു മോശൻ പൊട്ടാ പടക്കം.

ചോദ്യങ്ങൾ ലോഡ്ജിൽ താമസിക്കും;

ഉത്തരങ്ങൾ യാത്ര തിരിച്ച് മറയും!

ജനങ്ങളുടെ കൈകളിൽ നീണ്ട കാത്തിരിപ്പ്;

കസേരകൾക്ക് ചക്രങ്ങൾ, മനസ്സുകൾക്ക് കെട്ടുകൾ,

രേഖകൾക്ക് പ്രായം, സ്വപ്നങ്ങൾക്ക് തടങ്കൽ

ദിനങ്ങൾ; കാവൽ നിതാന്തം കേസ് ഫയലുകളായി!

പൂവല്ല സാറേ, പ്രകൃതിക്ക് കുരുക്കുകൾ;

മഴയ്ക്കു നാളികേരം പോലെ പാളം!

നദികൾക്ക് കെട്ടിടങ്ങളുടെ പടികൾ,

മലകൾക്ക് മുറിവേറ്റ കാൽപാദം ആശിസ്സുമുദ്ര!

കാടുകൾക്കു മായ്ക്കപ്പെട്ട വിലാസം;

മൃഗങ്ങളുടെ ഭയം നഗരവഴികൾ,

സൂര്യനും പൊള്ളുന്ന ആഗോള കരാർ വായനകൾ,

ചന്ദ്രൻ പോലും ബില്ലടച്ച് മങ്ങുന്നു!

ഭൂമിമുത്തേ യജമാനൻ മറഞ്ഞ് കരയുന്നു.

കേൾക്കുന്നതെന്നാൽ, റിങ്ങ്ടോൺ മാത്രം!

പൂവല്ല സാറേ, ബന്ധങ്ങൾക്കും പാസ്‌വേഡ്;

ഓൺലൈൻ സ്‌നേഹം, ടൈപ്പിംഗ് സൂചനകൾ!

ഹൃദയം ഡെലിവറി ട്രാക്കിംഗിൽ,

പരിചയം ഫിൽറ്റർ വഴി;

വാക്കുകൾ റീഫണ്ട് നയം,

തെറ്റുകൾ ഡിലീറ്റ് ചെയ്യാനാകാതെ;

മാതാപിതാക്കൾ സ്റ്റാറ്റസ് അപ്ഡേറ്റ്,

മക്കൾക്ക് നോട്ടിഫിക്കേഷൻ, അടച്ചിടും

മുത്തശ്ശിയുടെ കഥ സ്ക്രോൾ മറവിയിൽ,

നിശ്ശബ്ദത കംപ്ലീറ്റ് ബ്ലാക്ക്ഔട്ട് സ്ക്രീനിൽ!

പൂവല്ല സാറേ, ആത്മാവിന് വിസ. അപേക്ഷ;

വിശ്വാസം ഇമിഗ്രേഷൻ വരിയിൽ!

ദേവാലയങ്ങൾ മെറ്റൽ സ്കാനർ;

പ്രാർഥന ക്യൂ മാനേജ്മെന്റ്,

ദീപങ്ങൾക്കും ഇൻഷുറൻസ്,

ദാനത്തിന് തുകയുടെ രസീത്,

ദിവ്യമായ കാലം ക്യൂആർ സ്കാൻ,

പാപം കുക്കി പോളിസി പോലെ;

മോക്ഷം ടേംസ് ആൻഡ് കണ്ടീഷൻസ്;

കരുണ മാത്രം, ഓപ്ഷൻ ഒന്ന് ഓഫ്‌ലൈൻ പോളിസി!

പൂവല്ല സാറേ, കലയ്ക്കും കെട്ടുപാടുകൾ;

വേദികൾക്ക് ടിക്കറ്റ്; മതിൽ-

കവിത, ക്യൂറേറ്റർ അനുമതി

ചിത്രങ്ങൾക്ക്; ഫ്രെയിം ചട്ടം,

നൃത്തത്തിൻ പിന്നിൽ സ്പോൺസർ ബോർഡ്,

സംഗീതം ആൽഗോരിതം മാത്രമാർഗം!

പ്രതിഭയ്ക്ക് ടാഗ് വില,

വിമർശനം സബ്സ്ക്ക്രൈബ്,

കലാകാരൻ സ്വയം മറന്നു;

കലമാത്രം നിശ്വാസമരണം എടുത്തു

പൂവല്ല സാറേ, യാത്രകൾക്ക് മുള്ള്, ചെരുപ്പ്

രാവിന് കസ്റ്റംസ് ചോദ്യം!

അതിർത്തികൾക്ക് മഷി, വേദന

പാസ്‌പോർട്ടിൽ നാട് കെട്ടിയ വിധേന!

വിമാനങ്ങൾക്കു മേഘം ഒരു ചാർട്ടർ,

റോഡുകളിൽ സ്വപ്‌നങ്ങൾ, ചെക്ക്‌പോസ്റ്റ്;

ട്രോളിയുടെ ചക്രം കഥ പറയുന്നു,

ഹോട്ടൽ ജനാലക്കാഴ്ചയിൽ അന്യം പോയ നഗരം.

മടങ്ങും വഴിയിൽ നമ്മൾ അന്യർ;

വീട് ഒരു ആമാശയം മാത്രം!

പൂവല്ല സാറേ, എങ്കിലും ഉള്ളിൽ തെളിയുന്നു;

ചെറുപച്ചയായ പ്രതീക്ഷയുടെ ചിരി.

മുള്ളുകൾ പഠിപ്പിക്കുന്ന നിൽപ്

വേദനയിലൂടെ, വളരുമെന്ന ധൈര്യം, വിഫലത്താരാട്ട്!

കൈകൾ പക്ഷേ, ചേർന്നാൽ കല്ലും ഉരുകും;

വാക്കുകൾ സാമാന്യസത്യമായ് വിരിയും;

നദികൾക്ക് വഴിയൊരുക്കാൻ കഴിയും,

കാടുകൾ വീണ്ടും സ്വപ്നം കാണും!

മനുഷ്യൻ ഹൃദയം തുറക്കും

കാലം മാറും, നമ്മൾ നമ്മിൽ കൂടെയെങ്കിൽ!

പൂവല്ല സാറേ, അതഭികാമ്യം.

പൂക്കൾ അല്ല, പക്ഷേ നീതിയുടെ കുന്തം;

കരുണയുടെ കാവൽ, സത്യത്തിന്റെ പടവാൾ;

പങ്കിടലിന്റെ കൃഷി, സ്വാതന്ത്ര്യത്തിന്റെ വിളവ്.

നാളെയുടെ ചുമൽ എല്ലാർക്കും സമം;

വാക്കുകൾക്ക് കൈയും, ചൂടും;

ഭരണത്തിന് കണ്ണും-ഉത്തരവാദിത്തം,

പ്രകൃതിക്ക് വിശ്രമം മുറ്റുന്ന

ജീവിതം; മുള്ളുകൾ പോലും മനോഹരം, സുഗന്ധം!

അങ്ങനെ നമുക്ക് നടക്കാം, നിർഭയം; ഭാവിക്കനവല്ലായിത്,

വർത്തമാനപ്പൊരുള്; ലോട്ടറിയിനി വെറും ഭരണകൂടവാഗ്ദാനം.

രക്ഷാകരങ്ങൾ നമ്മളിൽ മാത്രം, മുള്ളുകൾ നാം പടുക്കും

ഇനി പുതു-ഉലകം സാറേ!!"

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:readingmalayalam literaturepoemvaradhya madhyamamMalayalam writers
News Summary - The success story of thorns
Next Story