ഉറങ്ങാത്ത ജനാല: കവിതാസമാഹാരം പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം 'ഉറങ്ങാത്ത ജനാല', നിരൂപകനും കേരള സർവകലാശാലയിലെ കേരള പഠനവിഭാഗം വകുപ്പധ്യക്ഷനുമായ ഡോ. സീ ആർ പ്രസാദ് പ്രകാശനം ചെയ്തു. നോവലിസ്റ്റും കഥാകൃത്തുമായ വിനു ഏബ്രഹാം പുസ്തകം ഏറ്റുവാങ്ങി.
കേരള സർവകലാശാലയിലെ കേരള പഠനവിഭാഗം സീനിയർ പ്രഫസറും നിരൂപകനുമായ ഡോ. എ.എം ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവികളായ ഡി. യേശുദാസ്, ഡി. അനിൽകുമാർ, ഡോ. ജേക്കബ് സാംസൺ, സെബു ജെ.ആർ എന്നിവരെ കൂടാതെ, ബി. ശ്രീജൻ, ഡയറക്ടർ - ന്യൂസ്, ദ ഫോർത്ത്, ബിന്നി സാഹിതി തുടങ്ങിയവരും പങ്കെടുത്തു.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പത്രപ്രവർത്തന ജീവിതത്തിൽ ടോബി, ഇന്ത്യയിലും (ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്) ഒമാനിലും (ഒമാൻ ഡെയ്‌ലി ഒബ്സെർവർ) ഉയർന്ന എഡിറ്റോറിയൽ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാഹിതി പ്രസിദ്ധീകരിച്ച പുസ്തകത്തിൽ, വൈവിധ്യമാർന്ന ജീവിതത്തെ പ്രമേയമാക്കുന്ന 72 കവിതകളാണുള്ളത്. പ്രവാസിയുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ മുതൽ കോവിഡ് കാലത്തെ മനുഷ്യരുടെ ആകുലതകൾ വരെ ഇതിൽ വിഷയീഭവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

