Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസ്വപ്നത്തിന്‍റെ വിത്ത്

സ്വപ്നത്തിന്‍റെ വിത്ത്

text_fields
bookmark_border
സ്വപ്നത്തിന്‍റെ വിത്ത്
cancel

മു​പ്പ​തി​ൽ താ​ഴെ മാ​ത്രം

പ്രാ​യ​മു​ള്ളൊ​രു ചെ​റു​പ്പ​ക്കാ​ര​ൻ;

റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ

ശ്ര​മി​ച്ച​താ​ണെ​ന്ന്

ആ​രോ അ​ട​ക്കം പ​റ​ഞ്ഞു.

ചു​റ്റും വ​ലി​യ ബ​ഹ​ളം,

ഒ​രു വി​ദേ​ശി​യു​ടെ

ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പ​ക​ർ​ത്തു​ന്ന

ലാ​ഘ​വ​ത്തോ​ടെ,

ആ​ൾ​ക്കൂ​ട്ടം

മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​യി

തി​ക്കി​ത്തി​ര​ക്കു​ന്നു...

മു​ഖം തി​രി​ച്ച​റി​യാ​നാ​വാ​ത്ത​വി​ധം

ത​ക​ർ​ന്ന ത​ല​യോ​ട്ടി ക​ണ്ടാ​ൽ,

പ​ഴ​ക്ക​ട​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച

ര​ണ്ടാ​യി​പ്പി​ള​ർ​ന്നൊ​രു

ബ​ത്ത​ക്ക​യാ​ണെ​ന്നേ തോ​ന്നൂ!

അ​മ്പി​ളി​വ​ട്ട​ത്തി​ൽ

ത​ളം​കെ​ട്ടി​ക്കി​ട​ക്കു​ന്നു ര​ക്തം

അ​തി​ൽ,

ഏ​തോ നാ​ടോ​ടി​പ്പെ​ൺ​കു​ട്ടി​യു​ടെ

മാ​ല​യി​ൽ​നി​ന്നു​മു​തി​ർ​ന്ന

പ​ല​നി​റ മു​ത്തു​ക​ൾ​പോ​ലെ,

ചി​ത​റി​ക്കി​ട​ക്കു​ന്നു

സ്വ​പ്ന​ത്തി​ന്റെ വി​ത്തു​ക​ൾ!

ഇ​നി​യൊ​രു മ​ഴ​യി​ലും

മു​ള​യ്ക്കാ​ത്ത വി​ത്തു​ക​ൾ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemliteratureWriting
News Summary - The seed of the dream
Next Story