Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രവാസി ഗായിക പൂജാ...

പ്രവാസി ഗായിക പൂജാ സന്തോഷ് 'ബൈനറി' യില്‍ പാടിയ റൊമാന്‍റിക് ഗാനം വൈറലാകുന്നു

text_fields
bookmark_border
പ്രവാസി ഗായിക പൂജാ സന്തോഷ് ബൈനറി യില്‍ പാടിയ റൊമാന്‍റിക് ഗാനം വൈറലാകുന്നു
cancel

കൊച്ചി: സിനിമയിലെ ആദ്യഗാനം തന്നെ പത്ത് ലക്ഷം പിന്നിട്ടു. റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം 'ബൈനറി.'യില്‍ പുതുമുഖ ഗായിക പൂജാ സന്തോഷ് പാടിയ ഗാനം സംഗീതാസ്വാദകര്‍ക്കിടയില്‍ തരംഗമാകുന്നു. പത്ത് ലക്ഷത്തിലേറെ ആസ്വാദകരുടെ മനം കവര്‍ന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.

ദക്ഷിണേന്ത്യന്‍ ഗായകന്‍ ഹരിചരണിനൊപ്പമാണ് പൂജാ സന്തോഷ് ഈ ഗാനം പാടിയിരിക്കുന്നത്. ആദ്യ സിനിമയിലെ ആദ്യഗാനം തന്നെ സൂപ്പര്‍ഹിറ്റായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഒന്‍പതാം ക്ലാസ്സുകാരിയും, പ്രവാസി മലയാളിയുമായ ഈ കൊച്ചുഗായിക പറയുന്നു. കുട്ടിക്കാലം മുതലേ ശാസ്ത്രീയ സംഗീതം പരിശീലിച്ചിട്ടുള്ള പൂജാ സന്തോഷ് വിദേശരാജ്യങ്ങളില്‍ ഒട്ടേറെ വേദികളില്‍ പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട്.

ദോഹയിലെ ബിര്‍ള പബ്ലിക് സ്ക്കൂളില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുകയാണ് പൂജാ സന്തോഷ്. വിവിധ ആല്‍ബങ്ങളിലും പൂജ പാട്ടുകള്‍ പാടിയിട്ടുണ്ട്. അനുഗ്രഹീത ഗാനരചയിതാവ് പി കെ ഗോപിയുടെ വരികള്‍ക്ക് പ്രമുഖ സംഗീത സംവിധായകന്‍ രാജേഷ് ബാബു കെ ശൂരനാടാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. രാജേഷ് ബാബുവാണ് 'ബൈനറി' യില്‍ പാടാന്‍ പൂജയ്ക്ക് അവസരം നല്‍കിയത്. ചെറിയ കുട്ടിയാണെങ്കിലും യുവഗായികയുടെ സ്വരമാധുരിയിലൂടെയാണ് 'ബൈനറി' യിലെ ഈ പ്രണയ ഗാനം പൂജാ സന്തോഷ് പാടിയിരിക്കുന്നത്.

ദോഹയിലെ എൻജിനീയറായ സന്തോഷിൻ്റെയും ദീപ പിള്ളയുടെയും മകളാണ് പൂജ സന്തോഷ്. ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ് - വോക്ക് മീഡിയ എന്നീ ബാനറില്‍ ഡോ.ജാസിക് അലിയാണ് ബൈനറിയുടെ സംവിധായകന്‍. മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

രാജ്യസുരക്ഷയും വ്യക്തികളുടെ സ്വകാര്യ ജീവിതവും പലപ്പോഴും സൈബര്‍ കുറ്റവാളികളുടെ വലയില്‍ കുരുങ്ങിപ്പോകുകയാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തുക പോലും ഏറെ പ്രയാസകരമാണ്. അങ്ങനെ പുതിയ കാലത്തെ ജീവിതപരിസരങ്ങളിലൂടെ സൈബര്‍ലോകത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ബൈനറി. നിയമസംവിധാനത്തെയും നീതിന്യായ വ്യവസ്ഥയേയും വെല്ലുവിളിക്കുന്ന സൈബര്‍ കുറ്റവാളികളുടെ ജീവിതത്തിലേക്കുള്ള സംഘര്‍ഷഭരിതമായ ഒരു യാത്രയാണ് ബൈനറിയുടെ ഇതിവൃത്തം.

അഭിനേതാക്കള്‍-ജോയി മാത്യു, സിജോയ് വർഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോന്‍, നവാസ് വള്ളിക്കുന്ന് ലെവിന്‍, നിര്‍മ്മല്‍ പാലാഴി, കിരണ്‍രാജ്, ബാനര്‍-ആര്‍ സി ഗ്രൂപ്പ് പ്രൊഡക്ഷന്‍സ്, വോക്ക് മീഡിയ. സംവിധാനം- ഡോ.ജാസിക് അലി, നിര്‍മ്മാണം- മിറാജ് മുഹമ്മദ്, രാജേഷ് ബാബു കെ ശൂരനാട്, തിരക്കഥ- ജ്യോതിഷ് നാരായണന്‍, ബിനോയ് പി എം, സംഭാഷണം- രഘു ചാലിയാര്‍, ക്യാമറ-സജീഷ് രാജ്, രാഗേഷ് ചെലിയ, സെക്കന്‍റ് ഷെഡ്യൂള്‍ ക്യാമറ- ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- കൃഷ്ണജിത്ത് എസ് വിജയന്‍, സംഗീതം-എം കെ അര്‍ജ്ജുനന്‍, സംഗീത സംവിധായകന്‍- (ഗാനങ്ങൾ, ആന്‍റ് ബി ജി എം),പ്രൊജക്റ്റ് ഡിസൈനര്‍-രാജേഷ് ബാബു കെ ശൂരനാട്, എഡിറ്റര്‍- അമൃത് ലൂക്ക, ഗാനരചന- പി കെ ഗോപി എന്നിവരാണ്.

Show Full Article
TAGS:Pooja Santhosh in 'Binary' goes viral. 
News Summary - The romantic song sung by Pooja Santhosh in 'Binary' goes viral.
Next Story