ദി പ്രസന്റ്
text_fieldsഇവർ
എന്റെ കാമുകിമാർ
നിറപുഞ്ചിരിപ്പൂനിലാവിൽ
പ്രണയാതുരത്തീരങ്ങളിൽ
ഞങ്ങൾ
കെട്ടിപ്പിടിക്കും
ചേർന്നിരിക്കും
ഒറ്റപ്പാത്രത്തിൽ ആഹരിക്കും
ചുംബനമഴയിൽ സദാ നനഞ്ഞിരിക്കും
ഞങ്ങൾ ചെയ്ത ഉടമ്പടിയിൽ
ഇങ്ങിനെ എഴുതി വെച്ചിട്ടുണ്ട്
'പഴയത്', 'ഇന്നലെ', 'ഭൂതം'
അതെല്ലാം മരവിച്ച്, മരിച്ച്, മറമാടിയത്
'നാളെ', 'പുതിയകാലം', 'ഭാവി'
അതൊന്നും ഇപ്പോൾ
കാണേണ്ടാത്ത, കേൾക്കേണ്ടാത്ത, പറയേണ്ടാത്തത്
എന്റെ പ്രണയിനികളെ
എന്നരികിൽ ഒന്നുകൂടി ചേർന്നിരിക്കൂ
നിങ്ങളെ ഞാൻ പ്രണയപ്പൂർവം
ഏവർക്കുമായി പരിചയപ്പെടുത്തട്ടെ
മൈ ഡിയർ ചങ്ക്സ് ആൻഡ് ചങ്കീസ്
ഇതാ ഇവരാണ് എന്റെ കാമുകിമാർ
'ഇപ്പോൾ', 'ഈ നിമിഷം', 'ഇവിടെ'
ആംഗലത്തിൽ ഇവരെ നമുക്ക്
Here and Now എന്നു വിളിക്കാം
അവർ മതി
അവരെക്കുറിച്ച ആലോചനകൾ മതി
അവരോടുള്ള പ്രണയം മതി
എങ്കിൽ ജീവിതം സന്തോഷകരം, സമാധാനപരം
ഇതാകട്ടെ എന്റെ New Year Present
'Be Present'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

