പർദ്ദ
text_fieldsഒരുടൽ കറുത്തുപോവുന്നത്
അത്ര മാത്രം പൊള്ളിക്കുന്ന
എന്തോ ഒന്ന് അതിൽ പതിക്കുന്നതുകൊണ്ടാണ്.
കൂട്ടിൽ അടച്ചിടുക എന്നത് കൊണ്ട്
എന്നെങ്കിലും പറന്നുപോവുമോ
എന്ന ഭയത്തിന് മൂടുപടമണിയിക്കുക
എന്നതാണ്.
അവർ നീ കണ്ട ആകാശങ്ങളെ കുറിച്ച് മൗനിയാവുകയും.
അടച്ചിട്ട കൂടിന്റെ വിശാലതയെ കുറിച്ച്
വാചാലമാവുകയും ചെയ്യുന്നു.
എത്ര സുന്ദരമായാണ് നിന്നെയവർ പൂവിനോട് ഉപമിക്കുന്നത്!
എത്ര ലാഘവത്തോടെയാണെന്നിട്ടവർ പറിച്ചെറിയുന്നത്.
പൂമ്പാറ്റയുടെ സൗന്ദര്യമെന്ന് ആവർത്തിച്ചുകൊണ്ടിരിക്കും.
ഒടുക്കം
തൊടിയിൽ അവരുപണിത വേലിക്കെട്ടിനുള്ളിൽ
ശലഭജന്മമാവും.
ഒരു ഉടൽ കറുത്തു
പോവുന്നത്
അത്ര മാത്രം പൊള്ളിക്കുന്ന എന്തോഒന്ന്
അതിൽ പതിക്കുമ്പോഴാണ്
സൂര്യൻ പൊള്ളിച്ചെടുക്കുന്ന
കൃഷിയിടത്തിലാണല്ലോ
കർഷകൻ വീണ്ടും വീണ്ടും വിതയ്ക്കുന്നതും
കൊയ്യുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

