Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അച്ഛനെന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം, വിസ്മയയുടെ പുസ്തകം പ്രഖ്യാപിച്ച് മോഹൻലാൽ

text_fields
bookmark_border
കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.
Mohanlal and daughter vismaya
cancel

വാലന്‍റൈന്‍സ് ദിനത്തില്‍ മകള്‍ വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുമെന്ന് അറിയിച്ച് മോഹന്‍ലാല്‍. ഒരച്ഛനെന്ന നിലയില്‍ ഇത് അഭിമാന നിമിഷമെന്നാണ് മകള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകം 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.

'ഒരച്ഛനെന്ന നിലയില്‍ എന്റെ മകളുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14ന് ഇറങ്ങുമെന്ന് പ്രഖ്യാപിക്കുന്നത് ഒരു അഭിമാന നിമിഷമാണ്. കവിതകളുടെയും കലയുടെയും സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെന്‍ഗ്വിന്‍ ഇന്ത്യയാണ്. ഈ ശ്രമത്തില്‍ അവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു', മോഹന്‍ലാല്‍ കുറിച്ചു.

നേരത്തെ പ്രണവ് മോഹന്‍ലാലും വിസ്മയയുടെ പുസ്തകത്തിന്‍റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story