Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകി​നാ​ക്ക​ളു​ടെ...

കി​നാ​ക്ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ

text_fields
bookmark_border
കി​നാ​ക്ക​ളു​ടെ കാ​വ​ൽ​ക്കാ​ര​ൻ
cancel
Listen to this Article

ഒ​രു ന​ഗ​രം

എ​പ്പോ​ഴാ​ണ്

കി​നാ​ക്ക​ളു​ടെ

കാ​വ​ൽ​ക്കാ​ര​നാ​വു​ന്ന​ത്.

എ​ല്ലു​ന്തി

വ​യ​റൊ​ട്ടി

രൂ​പം കെ​ട്ട

പ​ട്ടി​ണി​ക്കോ​ല​ങ്ങ​ൾ​ക്ക്

അ​ഭ​യ​മാ​വു​മ്പോ​ൾ.

ഒ​രു നാ​ൾ

നി​റം ചാ​ലി​ച്ച

സ്വ​പ്ന​ങ്ങ​ളു​മാ​യി

അ​വ​ൻ ന​ഗ​ര​മ​ണ​ഞ്ഞു.

അ​വ​നും

സൂ​ര്യ​ന​സ്ത​മി​ക്കാ​ത്ത

സ്വ​പ്ന ന​ഗ​രി​യു​ടെ

ഭാ​ഗ​മാ​യി.

ന​ഗ​ര ഭൂ​പ​ട​ത്തി​ൽ

ത​ന്റെ ഉ​ട​ലും

വ​ര​ച്ചി​ടു​മെ​ന്ന്

അ​വ​നാ​ശി​ച്ചു.

ഫാ​ക്ട​റി​പ്പു​ക​യു​റ​ഞ്ഞ

ന​ഗ​ര​യോ​ര​ങ്ങ​ളി​ൽ

അ​വ​നു​ണ്ണു​ക​യും

ഉ​റ​ങ്ങു​ക​യും ചെ​യ്തു.

ത​ന്റെ സ്വ​പ്ന​ങ്ങ​ളി​റ​ക്കി

വ​യ്ക്കാ​നൊ​രി​ടം തേ​ടി

കാ​ൽ പാ​ദ​ങ്ങ​ളി​ൽ ചോ​ര-

യി​റ്റു​വോ​ളം ന​ഗ​ര​മ​ല​ഞ്ഞു.

അ​വ​ന്റെ കി​നാ​ക്ക​ൾ

സ്വ​പ്ന ന​ഗ​രി​യു​ടെ

സു​വ​ർ​ണ ഒ​തു​ക്കു​ക​ളി -

ലൊ​ന്നി​ൽ വീ​ണു ചി​ത​റി.

അ​വ ആ​കാ​ശ ചെ​രു​വി​ൽ

ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം കൂ​ടി.

എ​ല്ലാ രാ​ത്രി​ക​ളി​ലും ന​ക്ഷ​ത്ര​ക്കൂ​ട്ടു​കാ​ര​ത്തി.

ന​ഗ​ര​യോ​ര​ത്ത്

പു​ഴു​വി​ഴ​യു​ന്ന

അ​ഴു​കി​യ മാം​സ

ഗ​ന്ധ​മു​ള്ള

ഓ​ട​യ്ക്ക​രി​കി​ൽ

ഉ​റ​ക്ക​വും കാ​ത്ത്

കി​ട​ക്കു​ന്ന

അ​വ​നെ കാ​ണാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemBahrainliterature
News Summary - The keeper of the windows
Next Story