തമിഴ് എഴുത്തുകാരൻ കി. രാജനാരായണൻ അന്തരിച്ചു
text_fieldsചെന്നൈ: 'കി. രാ' എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത തമിഴ് എഴുത്തുകാരനായ കി. രാജനാരായണൻ അന്തരിച്ചു. 98 വയസ്സായിരുന്നു. തമിഴ്നാട്ടിലെ കോവിൽപട്ടി ഇടൈസേവൽ എന്ന ഗ്രാമത്തിൽ ജനിച്ചു. ഏഴാം ക്ലാസിൽ സ്കൂൾ പഠനം അവസാനിപ്പിച്ച കി.രായുടെ ആദ്യ ചെറുകഥ 1958ൽ പുറത്തിറങ്ങിയ 'മായാ മാൻ' (ദി മാജിക്കൽ ഡീർ) ആയിരുന്നു. തുടർന്ന് നിരവധി ചെറുകഥകളെഴുതി.
കോവിൽപട്ടിക്ക് ചുറ്റുമുള്ള വരൾച്ചബാധിത പ്രദേശങ്ങളിലെ (കരിസൽ ഭൂമി) ജനങ്ങളുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു കഥകൾ രചിച്ചിരുന്നത്. നാടോടിക്കഥകളെ ഉൾപ്പെടുത്തി കഥാശേഖരവും (നാട്ടുപുറ കഥൈ കളൈഞ്ചിയം) പുറത്തിറക്കി.
1989ൽ പുതുച്ചേരി സർവകലാശാലയിൽ തമിഴ് നാടോടി പ്രഫസറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് സർവകലാശാലയുടെ ഡോക്യുമെേൻറഷൻ ആൻഡ് സർവേ സെൻററിൽ ഫോക്ടെയിൽസ് ഡയറക്ടർ പദവിയിൽ നിയമിക്കപ്പെട്ടു. 30ലധികം പുസ്തകങ്ങൾ രചിച്ചു. ഇരുനൂറോളം പുരാണകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഗോപാലപുരത്ത് മക്കൾ' എന്ന നോവലിന് 1991ലെ സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. മറ്റ് അനവധി പുരസ്കാരങ്ങളും നേടി.
കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച കർഷകസമരങ്ങളിൽ പെങ്കടുത്ത് രണ്ടുതവണ ജയിൽവാസമനുഭവിച്ചു. 1998-2002ൽ സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ ഉപദേശക സമിതിയംഗമായിരുന്നു. ചൊവ്വാഴ്ച തമിഴ്നാട് സർക്കാറിെൻറ ഒൗദ്യോഗിക ബഹുമതികളോടെ ജന്മദേശമായ കോവിൽപട്ടിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

