സുഗതകുമാരി പുരസ്കാരം ഷക്കീല സത്താറിന്
text_fieldsസുഗതകുമാരി സാഹിത്യപുരസ്കാരം ഷക്കീല സത്താറിന്
ചാത്തന്നൂർ വിജയനാഥൻ കൈമാറുന്നു
ആലപ്പുഴ: സുഗതകുമാരി സംസ്ഥാന സാഹിത്യവേദിയുടെ കവിത സാഹിത്യ പുരസ്കാരത്തിന് ഷക്കീല സത്താർ അർഹയായി. 'വിത്തിനുള്ളിലെ മരം' എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. കോഴിക്കോട് നടന്ന സുഗതകുമാരി സാഹിത്യവേദി മൂന്നാംവാർഷികാഘോഷത്തിൽ സുഗതകുമാരി കുടുംബാംഗം ചാത്തന്നൂർ വിജയനാഥൻ പുരസ്കാരം കൈമാറി. കോഴിക്കോട് സബ് ജഡ്ജ് എം.പി. സൈജൽ (ലീഗൽ സർവിസ്) പ്രശംസാപത്രവും ലോക കേരള സഭ അംഗം പി.കെ. കബീർ സലാല പുസ്തകങ്ങളും നൽകി.
കുത്തിയതോട് തട്ടാപറമ്പിൽ എ.കെ. ഖാലിദിന്റെയും റഹീമയുടെയും മകളാണ്. റിട്ട. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി പി.എം. അബ്ദുൽസത്താറാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

