മുണ്ടൂരിന്റെ കഥാകാരൻ ഓർമയായിട്ട് 17 വർഷം
text_fieldsമുണ്ടൂർ കൃഷ്ണൻകുട്ടിയും ചിത്രയും സന്ദർശകരോടൊപ്പം (ഫയൽ)
മുണ്ടൂർ: നാടിന്റെ കഥാകാരൻ മുണ്ടൂർ കൃഷ്ണൻകുട്ടി ഓർമയായിട്ട് 17 വർഷം. ശനിയാഴ്ച (ജൂൺ നാലിന്) മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ ചരമദിനമാണ്. മാതൃകാധ്യാപകനും നാട്യങ്ങളില്ലാത്ത നടനും സ്നേഹനിധിയായ സുഹൃത്തുമായിരുന്നു അദ്ദേഹം, പാലക്കാട്ടുകാരുടെ മുണ്ടൂർ മാഷായിരുന്നു.
മലയാള കഥയുടെ ചരിത്രത്തിൽ മറക്കാനാവാത്ത സ്ഥാനമുള്ള കൃഷ്ണൻകുട്ടിയുടെ എഴുത്തുപുരയും താമസിച്ചിരുന്ന വീടും പൊളിച്ചുപുതിയ കെട്ടിടം പണിതു. സ്മാരകമായി ശേഷിക്കുന്നവ ഒന്നുംതന്നെ തട്ടകമണ്ണിലില്ല. മാഷിന് കവിത പാരായണം ചെയ്തുകൊടുക്കാറുള്ള സഹോദരൻ ഭരതന്റെ പുത്രി ചിത്ര അരുൺ പ്രശസ്ത ഗായികയാണ്. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മൃതി ഒന്നര പതിറ്റാണ്ട് കാലമായി മുടങ്ങാതെ നടന്നുവരുന്നു.
ഞായറാഴ്ച വൈകീട്ട് നാലിന് കെ.എ.വി ഓഡിറ്റോറിയത്തിൽ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന സ്മൃതി സദസ്സ് എ. പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്. ശെൽവരാജൻ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. ബീന ഗോവിന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. സി.പി. ചിത്രഭാനു അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. മുണ്ടൂർ കൃഷ്ണൻകുട്ടി അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാറിന് കവി കെ. സച്ചിദാനന്ദൻ പുരസ്കാരം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

