‘പറഞ്ഞാലും തീരാത്ത കഥകൾ’ പ്രകാശനം ചെയ്തു
text_fieldsഅജിത് നായരുടെ ‘പറഞ്ഞുതീരാത്ത കഥകൾ’ പി.വി. രാധാകൃഷ്ണപിള്ള പ്രകാശം ചെയ്യുന്നു
മനാമ: ചലച്ചിത്ര സംവിധായകനും പ്രവാസി എഴുത്തുകാരനുമായ അജിത് നായരുടെ പുതിയ പുസ്തകം ‘പറഞ്ഞാലും തീരാത്ത കഥകൾ’ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ ഹരിഹരൻ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവർ അവതാരികയെഴുതിയ പുസ്തകമാണ് പ്രകാശനം ചെയ്തത്. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സമാജം ബാബുരാജൻ ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരും സാഹിത്യപ്രേമികളും പങ്കെടുത്തു.
കഥകൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ സമാഹാരം ബാല്യത്തിന്റെ നിഷ്കളങ്കത, ഗൾഫ് പ്രവാസികളുടെ ജീവിതാനുഭവങ്ങൾ, ഒരു ചലച്ചിത്രകാരന്റെ കാഴ്ചപ്പാടുകൾ എന്നിവയിലേക്ക് വെളിച്ചം വീശുന്നു. ചടങ്ങിൽ രാജി ഉണ്ണിക്കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കലിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. സോമൻ ബേബി, ഡോ. ബാബു രാമചന്ദ്രൻ, പ്രദീപ് പുറവങ്കര, പ്രേംജിത്ത്, പ്രദീപ് പത്തേരി, മോഹിനി തോമസ്, പ്രശാന്ത്, ആശാ രാജീവ്, ബാലചന്ദ്രൻ കൊന്നക്കാട്, കൃഷ്ണകുമാർ പയ്യന്നൂർ, പ്രവീണ വിമൽ തുടങ്ങിയവർ സംസാരിച്ചു. അജിത് നായർ മറുപടി പ്രസംഗം നടത്തി. കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതവും കൺവീനർ സന്ധ്യ ജയരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

