Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മകനായിരുന്നു ആഘോഷം, അവൻ പോയതോടെ ആഘോഷങ്ങളും വിട്ടുപോയി’: ശതാഭിഷിക്തനായി ശ്രീകുമാരൻ തമ്പി

text_fields
bookmark_border
sreekumaran thampi
cancel
camera_alt

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനും കേരള ചലച്ചിത്ര അക്കാദമിയും ചേർന്ന് ശ്രീചിത്ര ഹോമിൽ സംഘടിപ്പിച്ച ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ശതാഭിഷേക ആഘോഷ ചടങ്ങിൽ അതിഥികളായെത്തിയ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഡോ. ശശി തരൂർ എം.പി, ബി.ജെ.പി സ്ഥാനാർഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ എന്നിവർ. മന്ത്രി വി. ശിവൻകുട്ടി സമീപം ഫോട്ടോ-മുസ്തഫ അബൂബക്കർ

തി​രു​വ​ന​ന്ത​പു​രം: കാ​വ്യ​ലോ​ക​ത്തെ പൗ​ർ​ണ​മി ച​ന്ദ്രി​ക ആ​യി​രം പൂ​ർ​ണ​ച​ന്ദ്ര​ന്മാ​രു​ടെ ശോ​ഭ​യി​ൽ ശ​താ​ഭി​ഷി​ക്ത​നാ​യി. ശ്രീ​കു​മാ​ര​ൻ ത​മ്പി ഫൗ​ണ്ടേ​ഷ​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന്മ​ദി​ന​ച​ട​ങ്ങി​ൽ ശ്രീ​ചി​ത്ര പു​വ​ർ​ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും സു​ഹൃ​ത്തു​ക​ൾ​ക്കു​മൊ​പ്പം ശ്രീ​കു​മാ​ര​ൻ ത​മ്പി 84ാം പി​റ​ന്നാ​ൾ സ​ദ്യ ഉ​ണ്ടു.

‘എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷം മ​ക​നാ​യി​രു​ന്നു. അ​വ​ൻ പോ​യ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളും വി​ട്ടു​പോ​യി. ജ​ന്മ​ദി​ന​മോ പു​ര​സ്കാ​ര​ങ്ങ​ളോ അ​തി​ന് ശേ​ഷം ഞാ​ൻ ആ​ഘോ​ഷി​ച്ചി​ട്ടി​ല്ല. ക​ട​മ ചെ​യ്യാ​ൻ വേ​ദി​യി​ൽ​പോ​യി നി​ൽ​ക്കു​ന്നു​വെ​ന്ന് മാ​ത്രം. ഈ ​ദി​വ​സം ത​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ് സു​ഹൃ​ത്തു​ക​ൾ സ​മീ​പി​ച്ച​തു കൊ​ണ്ടു​മാ​ത്ര​മാ​ണ് ഇ​ത്ത​ര​മൊ​രു ച​ട​ങ്ങി​ന് ത​യാ​റാ​യ​ത്. അ​പ്പോ​ഴും അ​വ​ർ​ക്ക് മു​ന്നി​ൽ ഒ​രു നി​ബ​ദ്ധ​ന​വെ​ച്ചു, ആ​ർ​ഭാ​ട​ങ്ങ​ൾ പാ​ടി​ല്ല. ഏ​തെ​ങ്കി​ലും അ​നാ​ഥാ​ല​യ​ത്തി​ൽ മ​തി, അ​ങ്ങ​നെ​യാ​ണ് ശ്രീ​ചി​ത്ര പു​വ​ർ ഹോ​മി​ലെ​ത്തി​യ​ത്’ -മ​ല​യാ​ള​ത്തി​ന്‍റെ ഹൃ​ദ​യ​ക​വി പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശ്രീ​കു​മാ​ര​ൻ ത​മ്പി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജ​യ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​വ​ർ ഹോ​മി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മാ​യ, ആ​ദി​ത്യ എ​ന്നി​വ​ർ​ക്കു​ള്ള നിം​സ്‌ വി​ദ്യാ​ഭ്യാ​സ സ്​​കോ​ള​ർ​ഷി​പ് ഐ.​എ​സ്‌.​ആ​ർ.​ഒ ചെ​യ​ർ​മാ​ൻ ഡോ. ​എ​സ്‌. സോ​മ​നാ​ഥ്‌ വി​ത​ര​ണം ചെ​യ്തു. ജ്യോ​തി​സ്‌ സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​മി​ലെ കു​ട്ടി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്കൊ​പ്പം പി​റ​ന്നാ​ൾ സ​ദ്യ ക​ഴി​ച്ചാ​ണ്‌ അ​തി​ഥി​ക​ളും മ​ട​ങ്ങി​യ​ത്‌.

തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ശ​ശി ത​രൂ​ർ, രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ, മു​ൻ സ്പീ​ക്ക​ർ എം. ​വി​ജ​യ​കു​മാ​ർ, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി. ​അ​ജോ​യ്‌, നി​ർ​മാ​താ​വ്‌ ജി. ​സു​രേ​ഷ്‌​കു​മാ​ർ, ദി​നേ​ഷ്‌ പ​ണി​ക്ക​ർ, ക​ല്ലി​യൂ​ർ ശ​ശി, ജ്യോ​തി​സ് ച​ന്ദ്ര​ൻ, അ​ഡ്വ. വി​ജ​യാ​ല​യം മ​ധു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി സി. ​ശി​വ​ൻ​കു​ട്ടി സ്വാ​ഗ​ത​വും ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sreekumaran thampi shathaabdi niravil
Next Story