Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകോ​ട​മ്പി​യ​കം...

കോ​ട​മ്പി​യ​കം ത​റ​വാ​ടും കാ​ണാ​താ​യ കു​ട്ടി​യും

text_fields
bookmark_border
കോ​ട​മ്പി​യ​കം ത​റ​വാ​ടും കാ​ണാ​താ​യ കു​ട്ടി​യും
cancel

ഞാ​ൻ അ​ന്ന് സ്കൂ​ളി​ൽ പോ​യി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല.

അ​ഞ്ചു വ​യ​സ്സു​പോ​ലും തി​ക​യാ​ത്ത പ്രാ​യം -

ഉ​മ്മ​യു​ടെ കാ​ച്ചി​ത്തു​മ്പി​ൽ തൂ​ങ്ങി ന​ട​ന്നി​രു​ന്ന കാ​ലം.

അ​ന്ന് പൊ​ന്നാ​നി​യി​ലെ വ​ലി​യ ജ​മാ​അ​ത്ത് പ​ള്ളി​യു​ടെ പ​രി​സ​ര​ത്തു​ള്ള ഒ​രു വീ​ട്ടി​ലേ​ക്കാ​ണ്, ഉ​മ്മ​യ്‌​ക്കൊ​പ്പം ഒ​രു കൂ​ട്ടു​കാ​രി​യെ കാ​ണാ​ൻ പോ​യ​ത്.

ആ ​പ​ഴ​യ ച​ങ്ങാ​തി​യെ ക​ണ്ടു​മു​ട്ടി​യ​തോ​ടെ, ഉ​മ്മ അ​വ​രോ​ടൊ​പ്പം ക​ഥ​ക​ളു​ടെ ലോ​ക​ത്തി​ലേ​ക്ക് വ​ഴു​തി​പ്പോ​യി.

അ​വ​രു​ടെ വ​ർ​ത്ത​മാ​ന​ങ്ങ​ളി​ൽ എ​നി​ക്കൊ​ന്നും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

എ​ന്റെ മ​ന​സ്സി​ൽ ഒ​രൊ​റ്റ ആ​ഗ്ര​ഹം മാ​ത്രം -

മി​ഠാ​യി.

വാ​ശി പി​ടി​ച്ചു.

വാ​ശി ക​ര​ച്ചി​ലാ​യി മാ​റി​യ​പ്പോ​ൾ, ഒ​ടു​വി​ൽ കു​ട്ടി​ക്ക് മി​ഠാ​യി വാ​ങ്ങാ​ൻ മൂ​ന്നോ നാ​ലോ പൈ​സ ഉ​മ്മ​യു​ടെ കൈ​യി​ൽ നി​ന്നി​റ​ങ്ങി.

കാ​ശ് കൈ​യി​ൽ വീ​ണ നി​മി​ഷം മു​ത​ൽ എ​ന്റെ ഉ​ള്ളി​ൽ ആ​വേ​ശം ജ​നി​ച്ചു. ക​ട.

“പ​റ്റൂ​ല… പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ല​മാ​ണ്,”

ഉ​മ്മ ഉ​റ​ച്ചു പ​റ​ഞ്ഞു.

“ഇ​ല്ലു​മ്മ… ഇ​വി​ട​ടു​ത്ത്

ത​ന്നെ പീ​ടി​ക ഉ​ണ്ട്. ഞാ​ൻ ക​ണ്ട​താ​ണ്.”

കാ​ര്യ​സാ​ധ്യ​ത്തി​നാ​യി പ​റ​ഞ്ഞ ഒ​രു ചെ​റി​യ ക​ള്ളം.

ഒ​ടു​വി​ൽ,

വേ​ഗം തി​രി​ച്ചു വ​ര​ണം എ​ന്ന ക​ർ​ശ​ന​മാ​യ താ​ക്കീ​തോ​ടെ, ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ആ ​മാ​താ​വ് എ​ന്നെ വി​ട്ട​യ​ച്ചു.

ക​ട ക​ണ്ടെ​ത്തി.

മി​ഠാ​യി വാ​ങ്ങി.

ക​ഴി​ക്കു​ക​യും ചെ​യ്തു.

മി​ഠാ​യി ച​വ​ച്ചു​കൊ​ണ്ട് തി​രി​കെ ന​ട​ക്കു​മ്പോ​ഴാ​ണ്

എ​വി​ടെ​യോ വ​ഴി തെ​റ്റി​യ​ത്.

ന​ട​ന്നു.

വീ​ണ്ടും ന​ട​ന്നു.

പ​രി​ച​യ​മി​ല്ലാ​ത്ത വ​ഴി​ക​ൾ.

കാ​ണാ​ത്ത വീ​ടു​ക​ൾ.

അ​പ​രി​ചി​ത​മാ​യ മു​ഖ​ങ്ങ​ൾ.

അ​റി​യാ​തെ ത​ന്നെ നെ​ഞ്ചി​ലേ​ക്കു പേ​ടി ക​യ​റി​വ​ന്നു.

പേ​ടി പ​തി​യെ ക​ണ്ണു​നീ​രാ​യി.

ക​ര​ഞ്ഞു​കൊ​ണ്ട് ന​ട​ന്ന എ​ന്നെ പ​രി​സ​ര​വാ​സി​ക​ളി​ലൊ​രാ​ൾ പി​ടി​ച്ചു നി​ർ​ത്തി.

കാ​ര്യം തി​ര​ക്കി.

“മി​ഠാ​യി വാ​ങ്ങി വ​രു​മ്പോ​ൾ വ​ഴി തെ​റ്റി​പ്പോ​യി…”

ഞാ​ൻ ക​ര​ഞ്ഞു​കൊ​ണ്ട് പ​റ​ഞ്ഞൊ​പ്പി​ച്ചു.

ഒ​രാ​ൾ.

ര​ണ്ടാ​ൾ.

പി​ന്നെ…

ഒ​രു ചെ​റി​യ അ​ന്വേ​ഷ​ണ​സം​ഘം ത​ന്നെ രൂ​പ​പ്പെ​ട്ടു.

“ഉ​മ്മ അ​ടു​ത്തു​ള്ള ഏ​തോ വീ​ട്ടി​ലു​ണ്ടാ​കും.

കു​ട്ടി ഉ​മ്മ​യെ തേ​ടി ന​ട​ക്കു​ക​യാ​ണ​ല്ലോ…”

എ​ന്നെ സൂ​ക്ഷി​ച്ചു നോ​ക്കി​യ ഒ​രാ​ൾ, സം​ശ​യ​ത്തി​നി​ട​യി​ല്ലാ​ത്ത സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു -

“ഈ ​കു​ട്ടി കോ​ട​മ്പി​യ​കം ത​റ​വാ​ട്ടി​ലേ​ത​ല്ലേ?

വേ​ഗം അ​വി​ടെ കൊ​ണ്ടാ​ക്കാം.”

അ​ത് സ​ത്യ​മാ​ണെ​ന്ന് വി​ശ്വ​സി​ച്ച സം​ഘം, നാ​ല​ഞ്ചു വീ​ട​പ്പു​റ​ത്തു​ള്ള കോ​ട​മ്പി​യ​കം ത​റ​വാ​ടി​ലേ​ക്കു നീ​ങ്ങി.

“ച​ലോ… കോ​ട​മ്പി​യ​കം ത​റ​വാ​ട്…”

പൊ​ന്നാ​നി​യി​ലെ പേ​രു​കേ​ട്ട ആ ​ത​റ​വാ​ടി​ന്റെ പ​ടി​പ്പു​ര​വാ​തി​ലി​ൽ മു​ട്ടി.

പ്രാ​യ​മാ​യ ഒ​രു ഉ​മ്മ വ​ന്നു വാ​തി​ൽ തു​റ​ന്നു.

അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ പ്ര​ധാ​നി പ​റ​ഞ്ഞു -

“ചെ​റി​യ കു​ട്ടി​ക​ളെ പു​റ​ത്തു വി​ടു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ടേ, വ​ല്ലി​മ്മ…

ഇ​വി​ട​ത്തെ കു​ട്ടി വ​ഴി തെ​റ്റി​പ്പോ​യി.

ഞ​ങ്ങ​ൾ ക​ണ്ട​തു​കൊ​ണ്ട് ഭാ​ഗ്യം.”

ആ ​വാ​ക്കു​ക​ൾ കേ​ട്ട വ​ല്ലി​മ്മ, അ​ക​ത്തേ​ക്കു തി​രി​ഞ്ഞ് കോ​പ​ത്തോ​ടെ വി​ളി​ച്ചു -

“എ​ടി മോ​ളേ…

മോ​നെ പീ​ടി​ക​യി​ലേ​ക്കു ഒ​റ്റ​യ്ക്ക് അ​യ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലേ?”

ഉ​മ്മ​യു​ടെ ശ​കാ​രം കേ​ട്ട് മ​രു​മ​ക​ൾ പു​റ​ത്തു​വ​ന്നു.

“ഉ​മ്മാ​ക്കെ​ന്താ

എ​ന്റെ ചെ​റു​ത് ഇ​വി​ടെ ക​ളി​ക്കു​ന്നു​ണ്ട​ല്ലോ.

മൂ​ത്തോ​ൾ ഇ​നി​യും സ്കൂ​ളി​ൽ നി​ന്നെ​ത്തി​യി​ട്ടി​ല്ല.”

അ​പ്പോ​ൾ ഒ​രു ചോ​ദ്യം നി​ശ്ശ​ബ്ദ​മാ​യി അ​വി​ടെ ഉ​യ​ർ​ന്നു -

അ​വ​ർ കൈ​പി​ടി​ച്ചു കൊ​ണ്ടു​വ​ന്ന ഈ ​കു​ട്ടി… പി​ന്നെ ആ​രാ​ണ്?

എ​ന്നെ വീ​ണ്ടും സൂ​ക്ഷി​ച്ചു നോ​ക്കി വ​ല്ലി​മ്മ ക​ടു​പ്പ​ത്തോ​ടെ ചോ​ദി​ച്ചു -

“ങ്ങ​ളോ​ട് ആ​രാ പ​റ​ഞ്ഞ​ത് ഇ​ത് ഇ​വി​ട​ത്തെ കു​ട്ടി​യാ​ണെ​ന്ന്?”

“ആ ​കു​ട്ടി​യു​ടെ മു​ഖ​ത്ത് ത​ന്നെ​യെ​ഴു​തി​യി​ട്ടി​ല്ലേ…

ഉ​സ്സ​മ്പി​യ​ക​ത്തെ​യാ​ണെ​ന്ന്.”

അ​ങ്ങ​നെ സം​ഘം വീ​ണ്ടും നീ​ങ്ങി.

ല​ക്ഷ്യം

ഉ​സ്സ​മ്പി​യ​കം ത​റ​വാ​ട്.

എ​ന്റെ പ്ര​ശ്നം ഇ​വ​ർ ഏ​റ്റെ​ടു​ത്ത ആ​ശ്വാ​സ​ത്തി​ൽ,

ഞാ​ൻ അ​നു​സ​ര​ണ​യോ​ടെ അ​വ​രോ​ടൊ​പ്പം ന​ട​ന്നു.

അ​പ്പോ​ഴാ​ണ് -ഭാ​ഗ്യ​മാ​യി

ഞ​ങ്ങ​ളു​ടെ കു​ടും​ബ​സു​ഹൃ​ത്തും, പ​രി​സ​ര​ത്തെ വ്യാ​പാ​രി​യു​മാ​യ ഹ​മീ​ദാ​ക്ക, സൈ​ക്കി​ളി​ൽ ആ ​വ​ഴി വ​രു​ന്ന​ത്.

എ​ന്നെ​യും ഒ​രു സം​ഘ​ത്തെ​യും ഒ​രു​മി​ച്ചു ക​ണ്ട​പ്പോ​ൾ, അ​ദ്ദേ​ഹ​ത്തി​ന് എ​ന്തോ പ​ന്തി​ക്കേ​ട് തോ​ന്നി.

സൈ​ക്കി​ളി​ൽ നി​ന്നി​റ​ങ്ങി അ​ദ്ദേ​ഹം ചോ​ദി​ച്ചു.

“എ​വി​ടെ പോ​ണെ​ടാ വ​രൊ​ക്കെ കൂ​ട്ടി?

ആ​രാ​ണി​വ​രൊ​ക്കെ?”

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു കൊ​ണ്ട് സം​ഘ​ത്തി​ലെ ആ​രോ മു​ന്നോ​ട്ട് വ​ന്നു.

അ​ദ്ദേ​ഹം ഉ​ട​ൻ പ​റ​ഞ്ഞു -“ഇ​വ​നെ ഞാ​ന​റി​യും.

എ​ന്റെ സ്നേ​ഹി​ത​ന്റെ മ​ക​നാ​ണ്.”

പി​ന്നെ, ഒ​രു ഉ​റ​ച്ച സ്വ​ര​ത്തി​ൽ -“കു​ട്ടി​യെ എ​ന്നെ ഏ​ല്പി​ച്ചോ​ളീം. "

അ​യാ​ളു​ടെ വി​ശ്വാ​സ്യ​ത അ​റി​യാ​വു​ന്ന സം​ഘം,

എ​ന്നെ ഹ​മീ​ദാ​ക്ക​യു​ടെ കൈ​ക​ളി​ൽ ഏ​ല്പി​ച്ചു.

സൈ​ക്കി​ളി​ൽ ഇ​രു​ത്തി കു​ട്ടി​യെ ക​ട​യി​ലേ​ക്കു കൊ​ണ്ടു​പോ​യി.

വീ​ണ്ടും മി​ഠാ​യി വാ​ങ്ങി ത​ന്നു.

ക​ണ്ണീ​ർ തു​ട​ച്ചു.

ആ​ശ്വ​സി​പ്പി​ച്ചു.

ഇ​തി​നി​ടെ -

കു​ട്ടി​യെ കാ​ണാ​താ​യ ഉ​മ്മ,

കൂ​ട്ടു​കാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു അ​ന്വേ​ഷ​ണ​സം​ഘ​വു​മാ​യി തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു.

ഒ​ടു​വി​ൽ വാ​ർ​ത്ത എ​ത്തി -

കാ​ണാ​താ​യ കു​ട്ടി ഹ​മീ​ദാ​ക്ക​യു​ടെ കൈ​യി​ലാ​ണ്.

“മോ​നേ…”

എ​ന്ന് വി​ളി​ച്ചു കൊ​ണ്ട് ക​ട​യി​ലേ​ക്കു ഓ​ടി​യെ​ത്തു​ന്ന ഉ​മ്മ​യെ ഞാ​ൻ ക​ണ്ടു.

കു​ട്ടി​യെ കാ​ണാ​തെ പ​കു​തി ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ട്ട​തു​പോ​ലെ​യാ​യി​രു​ന്നു ആ ​മു​ഖം.

ആ ​വി​ളി​യി​ൽ വി​റ​യ​ലു​ണ്ടാ​യി​രു​ന്നു.

ഹ​മീ​ദാ​ക്ക ഉ​മ്മ​യോ​ട് പ​റ​ഞ്ഞു -

“എ​ന്താ ന​ഫീ​സേ…

കു​ട്ടി​ക​ളെ ഇ​ങ്ങ​നെ പു​റ​ത്തു വി​ടു​മ്പോ​ൾ ജ്ജ് ​ശ്ര​ദ്ധി​ക്കേ​ണ്ടേ?”

പീ​ടി​ക അ​റി​യു​മെ​ന്ന ചെ​റി​യ ക​ള്ള​ത്തി​ന്റെ മു​ഴു​വ​ൻ പ​ഴി​യും അ​ർ​ഹ​ത​യി​ല്ലാ​തെ പാ​വം ഉ​മ്മ​ക്കാ​യി​രു​ന്നു.

“പു​ന്നാ​ര ഹ​മീ​ദാ​ക്കാ…

പീ​ട്യ അ​ടു​ത്താ​ണെ​ന്ന് പ​റ​ഞ്ഞ​തു​കൊ​ണ്ടാ​ണ് ഓ​നെ വി​ട്ട​ത്…”

“എ​ന്താ​യാ​ലും…

ഇ​നി​യെ​ങ്കി​ലും ശ്ര​ദ്ധി​ക്കിം…”

മ​ക​നെ തി​രി​ച്ചു കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ൽ,

ഉ​മ്മ എ​ന്റെ കൈ ​മു​റു​കെ പി​ടി​ച്ചു.

ഞ​ങ്ങ​ൾ വീ​ണ്ടും ന​ട​ന്നു.

ന​ട​ക്കു​മ്പോ​ൾ എ​ന്റെ ഉ​ള്ളി​ൽ മു​ഴു​വ​ൻ നി​റ​ഞ്ഞു നി​ന്ന​ത് ആ ​മി​ഠാ​യി​യു​ടെ മോ​ഹം ഉ​ണ്ടാ​ക്കി​യ,

ഒ​രു കൊ​ച്ചു കു​ട്ടി​യു​ടെ കൊ​ച്ചു വി​ന​യെ​ക്കു​റി​ച്ചു​ള്ള

നി​ശ്ശ​ബ്ദ​മാ​യ പേ​ടി​യാ​യി​രു​ന്നു.

(കു​ട്ടി​ക്കാ​ല​ത്തെ അ​നു​ഭ​വം സ​ലാം മാ​ട്ടു​മ്മ​ൽ ചെ​റു​ക​ഥ​യാ​ക്കി പ​ക​ർ​ത്തി​യ​പ്പോ​ൾ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:short storyliteraturegulfnewsmalayalam
News Summary - short story
Next Story