കാണാത്തത് കാണുന്നു
text_fieldsമരിയ
തോപ്പിൽ
ലോക റേഡിയോളജി ദിനം
നിശബ്ദത സംസാരിക്കുന്നു.
രശ്മികളുടെ നിഗൂഢമായ ലോകം
അസ്ഥികൾ സംസാരിക്കുന്നു
ഒരൊറ്റ ക്ലിക്കിൽ ശ്വാസത്തെ
പി ടിച്ചടക്കുന്നു
അദൃശ്യമാം എക്സ്റേ കിരണങ്ങൾ
ശ്വാസകോശം തുറന്നാൽ അത് മുറിവേറ്റ
ചിറകുപോൽ തളർന്നിരിക്കുന്നു.
ഹൃദയതാളത്തിലും രഹസ്യം ഉണ്ട്
കണ്ണുകൾ സത്യത്തെ ആദരിക്കുന്നു
ഓരോ റേഡിയോഗ്രാഫറും
രോഗിക്ക് രക്ഷാകവചമൊരുക്കുന്നു.
അരങ്ങിലെ മിന്നിത്തിളങ്ങും
വെള്ളിവെളിച്ചത്തിലല്ല.....
ഏപ്രണിനുള്ളിൽ
അവരുടെ ഹൃദയതാളത്തെ ആരറിയാൻ..
ശരീരത്തിനുള്ളിൽ ഒളിഞ്ഞിരിക്കും
വേദനയുടെ ഉറവിടം എന്താണെന്ന്
വെളിവാക്കിടുന്നിവർ....
കടുത്ത വേദനയാൽ ഭയവും
ഉൽക്കണ്ഠയും നിറഞ്ഞ മനസങ്ങൾ..
കരുതലോടെ നീയവരുടെ കരം പിടിക്കുന്നു
സ്നേഹത്തോടെ നീയവരെ
ചിത്രമെടുക്കാൻ പൊസിഷൻ ചെയ്യുന്നു..
തുളച്ചുകയറുന്ന ഹ്രസ്വതരംഗ രശ്മിയാൽ
ചിത്രം ജനിക്കുന്നു.
രോഗിയുടെ പറയാത്ത വികാരങ്ങളെ
അകക്കണ്ണാൽ വായിച്ചെടുക്കുന്നു നീ...
നിന്റെ ശാന്തത അവരിൽ
ധൈര്യം പകരുന്നു നിന്റെ വാക്കുകൾ
അവരുടെ ഉള്ളിലെ വ്യാധിയാം
ആധിയെ തണുപ്പിക്കുന്നു
രൂപമില്ലാത്ത കിരണങ്ങൾ
മുറിയിൽ ഉടനീളം പ്രകാശം പരത്തുന്നവർ.
ആർക്കു മറക്കാനാവും നിങ്ങളെ..
ഒരുപാട് ഹൃദയങ്ങളെ സാന്ത്വനിപ്പിച്ചവർ..
ചിത്രങ്ങൾക്ക് പിന്നിലെ ആത്മാക്കളെ...
ഇത് നിങ്ങളുടെ ദിനം...
നിശബ്ദമായി ജോലിഭാരം വഹിക്കും
കരങ്ങളെ മുറുകെപ്പിടിക്കുന്ന രോഗികൾ....
മനുഷ്യശരീരത്തിനുള്ളറ തേടുന്ന ഛായാഗ്രാഹകൻ .....
സ്നേഹ ബഹുമാനാദരങ്ങൾ നിനക്കിതാ...
ദീർഘനേരം ജോലി ചെയ്തിടിലും
ഫോക്കസിൽനിന്നും വ്യതിചലിക്കാത്തവർ
ഇന്നീ ദിവസം നിശബ്ദമായി
ശരീരത്തിനുള്ളിലെ കഥകൾ
പലതും പറയുവാൻ ഉണ്ടാകും.
കയ്യടികിട്ടാത്ത ആതുര സേവകർ
അന്ധകാരത്തിൽ പ്രതീക്ഷ നൽകിയ
ശാസ്ത്രത്തെ ആദരിക്കൂ....
ധൈര്യവും കാരുണ്യവും നിറഞ്ഞ
കരുത്തുറ്റ പ്രതിഭകൾ
ഇവർ സൃഷ്ടിക്കും ചിത്രങ്ങൾ ലോകത്തിനാശ്രയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

