കൊലപാതക രാഷ്ട്രീയത്തിനുള്ള മറുപടിയായി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് സാറാ ജോസഫ്
text_fieldsകോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.കെ രമയെ വിജയിപ്പിക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫ്. കൊലപാതക രാഷ്ട്രീയത്തിനുള്ള ജനങ്ങളുടെ മറുപടിയായി വടകരയില്‍ രമയെ വിജയിപ്പിക്കണമെന്നാണ് സാറാ ജോസഫ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.
ആർ.എം.പി. നേതാവും കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമാണ് കെ.കെ. രമ. മനയത്ത് ചന്ദ്രനാണ് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. വടകരയില്‍ രമ ആര്.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് യു.ഡി.എഫ് അറിയിച്ചിരുന്നു.
ആര്.എം.പി സെക്രട്ടറി എന്‍. വേണുവിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ആര്.എം.പി തീരുമാനം. എന്നാൽ വേണുവിനെ പിന്തുണക്കാൻ യു.ഡി.എഫ് തയാറല്ലെന്ന് അറിയിച്ചതോടെയാണ് കെ.കെ. രമ മത്സരിക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
