അങ്ങനെയൊരു പണമോ വിവരങ്ങളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് സാഹിത്യ അക്കാദമി
text_fieldsതൃശൂർ: 'മലയാള സാഹിത്യ അക്കാദമി' എന്ന പേരിൽ എറണാകുളം കേന്ദ്രമായ ഒരു സംഘടന എഴുത്തുകാരോട് ഡയരക്‌റ്ററി തയാറാക്കാൻ വേണ്ടി ഡാറ്റയും വിവരങ്ങളും ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ സംഘടനക്ക് കേരള സാഹിത്യ അക്കാദമിയുമായി ഒരു ബന്ധവും ഇല്ലെന്നും പ്രസിഡന്‍റ് കെ. സച്ചിദാനന്ദനും സെക്രട്ടറി സി.പി. അബൂബക്കറും അറിയിച്ചു.
സാഹിത്യ അക്കാദമി കവിതാക്യാമ്പിൽ പങ്കെടുക്കാം
തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സാഹിത്യ അക്കാദമി മൂന്ന് ദിവസം നീളുന്ന കവിതാക്യാമ്പ് ഡിസംബറിൽ തിരുവനന്തപുരത്തുവെച്ച് സംഘടിപ്പിക്കുന്നു. 35 വയസ്സിനു താഴെയുള്ള 40 പേരെയാണ് പ്രതിനിധികളായി തെരഞ്ഞെടുക്കുക.
ഏറ്റവും പുതിയ മൂന്ന് കവിതകൾ, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോൺനമ്പർ, ഇ-മെയിൽ എന്നിവ സഹിതം ഒക്‌ടോബർ 20ന് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-680 020 എന്ന വിലാസത്തിൽ അപേക്ഷിക്കണം. പ്രതിനിധികൾക്ക് അക്കാദമി സാക്ഷ്യപത്രം നൽകും. യാത്രച്ചെലവ് അക്കാദമി വഹിക്കും. താമസം, ഭക്ഷണം എന്നിവയും അക്കാദമി ഒരുക്കും.
വിശദവിവരങ്ങൾക്ക് അക്കാദമി വെബ്‌സൈറ്റ് സന്ദർശിക്കുക. ഇ-മെയിൽ വിലാസം office@keralasahityaakademi.org, ഫോൺ: 0487 2331069, 9349226526.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

