ആർ.കെ. രവിവർമ കവിത പുരസ്കാരം ഡോ. പൂജ ഗീതക്ക്
text_fieldsഡോ. പൂജ ഗീത
മലപ്പുറം: ആർ.കെ. രവിവർമ സംസ്ഥാന കവിത പുരസ്കാരം യുവ എഴുത്തുകാരിയും അധ്യാപികയുമായ ഡോ. പൂജ ഗീതക്ക്. കോഴിക്കോട് ടി.ബി.എസ് പൂർണ പബ്ലിക്കേഷൻസ് 2021ൽ പ്രസിദ്ധീകരിച്ച പൂജ ഗീതയുടെ 'കൊത്തിവെച്ച ശീലകൾക്കും പറയാനുണ്ട്' കവിതസമാഹരമാണ് പുരസ്കാരത്തിന് അർഹമായത്. 15ന് ഉച്ചക്ക് രണ്ടിന് പേരാമ്പ്ര റീജനൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹ്മദ് ദേവർകോവിൽ പുരസ്കാര സമർപ്പണം നടത്തും.
മഞ്ചേരി മേലാക്കം സ്വദേശിയായ പൂജ ഗീത കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് സംസ്കൃത വിഭാഗം അസി. പ്രഫസറും വകുപ്പ് മേധാവിയുമാണ്. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പെരിന്തൽമണ്ണ ത്രിവേണിയിൽ പി. ഹരിഹരൻ-കമല ദമ്പതികളുടെ മകളാണ്. ഭർത്താവ്: പ്രവീൺ. മക്കൾ: നവ്യ ജി. പ്രവീൺ, നമ്യ ജി. പ്രവീൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

