Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേൾക്കാത്ത ധ്വനികളിൽ വിരിഞ്ഞ അക്ഷരവസന്തം; ഇത് രജനി കാക്കശ്ശേരിയുടെ പോരാട്ടഗാഥ

text_fields
bookmark_border
കേൾക്കാത്ത ധ്വനികളിൽ വിരിഞ്ഞ അക്ഷരവസന്തം; ഇത് രജനി കാക്കശ്ശേരിയുടെ പോരാട്ടഗാഥ
cancel
camera_alt

ര​ജ​നി

ചാവക്കാട്: ശബ്ദങ്ങളുടെ ലോകം സ്വന്തമായില്ലെങ്കിലും മനസ്സിന്റെ ആഴങ്ങളിൽനിന്ന് ഉതിരുന്ന അക്ഷരങ്ങൾ കൊണ്ട് കവിതയുടെ വലിയൊരു സാമ്രാജ്യം പടുത്തുയർത്തിയിരിക്കുകയാണ് തൃശൂർ കാക്കശ്ശേരി സ്വദേശിനി രജനി. കേൾവിയും സംസാരശേഷിയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടെങ്കിലും ഉറച്ച ഇച്ഛാശക്തിയും പ്രതിഭയുമാണ് രജനിയെ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന കവയിത്രിയാക്കി മാറ്റിയത്.

വരയും വായനയും എഴുത്തും നെഞ്ചിലേറ്റിയ രജനി പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ജയിച്ചാണ് സാഹിത്യലോകത്തും ഔദ്യോഗിക ജീവിതത്തിലും നേട്ടങ്ങൾ കൊയ്തത്. രജനിയുടെ സർഗയാത്രയിൽ അവരെ തേടിയെത്തിയ പ്രധാന പുരസ്കാരങ്ങൾ ഇവയാണ്-സംസ്ഥാന ഭിന്നശേഷി അവാർഡ് (2013), ന്യൂഡൽഹി ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം, സൃഷ്ടിപഥം ആഗോള കവിതാ മത്സരത്തിൽ (2025) 51 വിഷയങ്ങളിൽ 51 ദിനങ്ങൾ കൊണ്ട് കവിതകളെഴുതി ഏറ്റവും ഉയർന്ന പോയന്റോടെ ഒന്നാം സ്ഥാനം നേടി. സർഗോത്സവ് 2026 സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ തൃശൂർ ജില്ല കലോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം, അന്താരാഷ്ട്ര നിയമസഭ പുസ്തകോത്സവ സംസ്ഥാനതല കഥാമത്സരത്തിൽ രണ്ടാം സ്ഥാനം, തൃശൂർ ജില്ല മലയാള കാവ്യസാഹിതിയുടെ ഒ.എൻ.വി പുരസ്കാരം (രണ്ടു തവണ), അനന്തപുരി കാവ്യോത്സവത്തിൽ മികച്ച രചനാ പുരസ്കാരം, കോഴിക്കോട് സാഹിത്യോത്സവത്തിൽ സംസ്ഥാനതല കവിതാ അവാർഡ് (രണ്ടാം സമ്മാനം). വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാനതല കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കാഷ് അവാർഡും, കടപ്പുറം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കവിതാ ക്യാമ്പിലെ ‘കവിതയുടെ ഒരു പകൽ’ അവാർഡ് (2012), സാമൂഹ്യനീതി വകുപ്പിന്റെ ‘ഉണർവ്വ് 2021’ ഉപന്യാസ മത്സരത്തിലും ഓണാഘോഷ കവിതാ മത്സരങ്ങളിലും ഒന്നാം സ്ഥാനം.

40 കവിതകൾ ഉൾപ്പെടുത്തി ‘കേൾക്കാത്ത ധ്വനികൾ’ എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പ്രമുഖ സാഹിത്യ കൂട്ടായ്മകൾ പുറത്തിറക്കിയ കവിതാ സമാഹാരങ്ങളിലും രചനകൾ ഇടംപിടിച്ചു. പ്രസിദ്ധീകരിക്കാത്ത നിരവധി കവിതകൾ ഉൾപ്പെടുത്തി അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ചാവക്കാട്ട് ഉദ്യോഗസ്ഥയാണ്. വിവരവകാശ നിയമവിഭാഗം 13 വർഷമായി വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നത് രജനിയുടെ ഔദ്യോഗിക മികവിന് തെളിവാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajani Kakassery: Poet’s Journey
Next Story