മനുഷ്യനെ വെറുമൊരു ജന്തുവാക്കി മാറ്റാൻ ഒട്ടും പ്രയാസമില്ലെന്ന് റഫീഖ് അഹമ്മദ്; ‘മനുഷ്യനാവണമെങ്കിൽ സഹാനുഭൂതി അത്യാവശ്യമാണ്’
text_fieldsമനുഷ്യനാവണമെങ്കിൽ സഹാനു ഭൂതി അത്യാവശ്യ മാണ്. മനുഷ്യർ ക്കൊഴികെ മറ്റൊ രു ജീവിക്കും അതുള്ളതായി ശാസ്ത്രം അറി ഞ്ഞിട്ടില്ല. സഹാനുഭൂതി നഷ്ടമാവുന്നതോടെ നമ്മൾ മനുഷ്യൻ എന്ന നിലയിൽനിന്നു ജന്തുവിലേക്കു മാറും.
വയോധികയായ സ്വന്തം മുത്തശ്ശിയുടെ നിറുകയിൽ ചുറ്റിക കൊണ്ട് അടിക്കാൻ ഒരു പേരക്കിടാവിന് മനസ്സറപ്പ് ഇല്ലാതെയാവു ന്നെങ്കിൽ, മാതാപിതാക്കളെയും സഹോദരങ്ങളെയും അയൽക്കാരെയും യാതൊരു പ്രകോപനവുമില്ലാതെ കഴുത്തറക്കാൻ കഴിയുമ്പോൾ, അതൊരു തുടർക്കഥ ആവുമ്പോൾ അത് എന്തുകൊണ്ടെന്ന് കേരളീയ സാംസ്‌കാരിക : സമൂഹവും വിദ്യാഭ്യാസ വകുപ്പും : യുവജന,സാംസ്കാരിക വകുപ്പുകളും നിയമസഭയും ലോക്സഭയും സാർവലൗകിക പാർലമെന്റും എല്ലാം മറ്റു നടപടികൾ നിർത്തിവെച്ച് ആലോചിക്കേണ്ടതുണ്ട്.
മനുഷ്യരെ മനുഷ്യപ്പെടുത്തുക എന്ന ദൗത്യം എല്ലാ കലാസൃഷ്ടികളുടെയും അകക്കാമ്പിലുണ്ട്, അഥവാ ഉണ്ടായിരിക്കണം. മനുഷ്യനെ വെറുമൊരു ജന്തുവാക്കി മാറ്റാൻ ഒട്ടും പ്രയാസമില്ല. നമ്മുടെ ചില രാഷ്ട്രീയക്കാർക്കും വർഗീയ വിഡ്ഢികൾക്കും അതാണു വേണ്ടത്. കലാകാരന്മാർ, എഴുത്തുകാർ, സിനിമ എടുക്കുന്നവർ ഒന്നും അങ്ങനെ ആവരുത്. ഈ ഭൂമിയിൽ ഇനിയും തലമുറകൾ ഉണ്ടാവണം. മനുഷ്യർ മനുഷ്യരായി ജീവിക്കണം.
പത്തുപന്ത്രണ്ടു വർഷങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരേയൊരു വർഷം എങ്ങനെ ഹോമോസാപിയനിൽ നിന്ന് ഹ്യൂമൻ ബീയിങ്ങ് ആയി മാറാം എന്ന വിഷയം പഠിപ്പിക്കണം. അതിനു ചരിത്രം, സിനിമ, സാഹിത്യം, കവിത ഇവയൊക്കെ എങ്ങനെ സഹായകമാവും എന്ന് അന്വേഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

