Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ് ശ്രീധരൻപിള്ള ഭാവനയും തീക്ഷ്ണ ഭാഷയുമുള്ള എഴുത്തുകാരൻ -ഡോ. പ്രതിഭ റായ്

text_fields
bookmark_border
പി.എസ് ശ്രീധരൻപിള്ളയുടെ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിന്‍റെ ഒറിയ പരിഭാഷ 'ആഷാര ആലോക' പുറത്തിറക്കി
PS Sreedharan Pillai, Thatha Varathirikilla, Ashara Aloka
cancel
camera_alt

ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ 'തത്ത വരാതിരിക്കില്ല' എന്ന കഥാസമാഹാരത്തിന്‍റെ ഒഡിയ വിവർത്തനം 'ആഷാര ആലോക' ഒഡീഷ ഗവർണർ രഘുബർ ദാസ് പ്രകാശനം ചെയ്യുന്നു

രാജ്ഭവൻ (ഗോവ): ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള തീക്ഷ്ണഭാവനയും തീവ്രമായ ഭാഷയും കൈവശമുള്ള എഴുത്തുകാരനെന്ന് എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ ഡോ. പ്രതിഭ റായ്. പി.എസ് ശ്രീധരൻപിള്ളയുടെ 'തത്ത വരാതിരിക്കില്ല എന്ന കഥാസമാഹാരത്തിന്‍റെ ഒറിയ പരിഭാഷ 'ആഷാര ആലോക' ഒഡീഷ ഗവർണർ രഘുബർ ദാസിൽ നിന്നും ആദ്യപ്രതി ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിഭ റായ്.

ശ്രീധരൻപിള്ളയുടെ കഥകളുടെ ഒറിയ പരിഭാഷ ഒഡീഷയിലെ വായനക്കാർക്ക് മലയാള കഥയുടെയുടെയും സംസ്കാരത്തിന്‍റെയും ലോകത്തിലേക്കുള്ള ഒരു വാതിലാണെന്ന് പ്രകാശനം നിർവഹിച്ചു കൊണ്ട് ഗവർണർ രഘുബർ ദാസ് പറഞ്ഞു.

ഭുവനേശ്വർ ഒഡിയ രാജ്ഭവൻ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒഡീഷയിലെ കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. പ്രമുഖ ഒറിയ പരിഭാഷകൻ ഡോ. നിരജ്ഞൻ സാഹുവാണ് ഈ കഥാസമാഹാരത്തിന്‍റെ വിവർത്തനം നിർവഹിച്ചത്. പ്രഫ. ജതിൻ നായക്, ജീവാനന്ദ മിശ്ര തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥകാരൻ പി.എസ് ശ്രീധരൻ പിള്ള പ്രതിസ്പന്ദം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PS Sreedharan Pillai Writer with imagination and fiery language -Dr. Pratibha Rai
Next Story