പ്രഫ. എസ്. ഗുപ്തൻ നായർ അവാർഡ് ഡോ.എം.എം. ബഷീറിന്
text_fieldsഡോ. എം.എം. ബഷീർ
തിരുവനന്തപുരം: പ്രഫ.എസ്.ഗുപ്തൻനായർ ഫൗണ്ടേഷന്റെ ഇക്കൊല്ലത്തെ 'പ്രഫ.എസ്.ഗുപ്തൻനായർ അവാർഡിന് അധ്യാപകനും നിരൂപകനുമായ ഡോ.എം.എം. ബഷീർ അർഹനായതായി ഭാരവാഹികൾ അറിയിച്ചു.
25000 രൂപയും െമമന്റോയുമാണ് പുരസ്കാരം. മലയാള ചെറുകഥയുടെ വികാസപരിണാമത്തെക്കുറിച്ചും കുമാരനാശാന്റെ ൈകയെഴുത്ത് പാഠങ്ങളെക്കുറിച്ചും പ്രഫ.എം.എം. ബഷീർ നടത്തിയ മൗലികപഠനങ്ങൾ മലയാളഭാഷക്ക് ലഭിച്ച വിലപ്പെട്ട സംഭാവനകളാണെന്ന് ഫൗണ്ടേഷൻ വിലയിരുത്തി.
ആഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നടക്കുന്ന ജന്മദിന വാർഷികത്തിൽ ഡോ.എം.എം. ബഷീർ, പ്രഫ.എസ്.ഗുപ്തൻനായർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രഫ.എം.ലീലാവതി, പ്രഫ.സുകുമാർ അഴീക്കോട്, പ്രഫ.ഒ.എൻ.വി. കുറുപ്പ്, പ്രഫ.എം.കെ. സാനു, പ്രഫ.പുതുശ്ശേരി രാമചന്ദ്രൻ എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്കാരം സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

