Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightത​ട​വ​റ

ത​ട​വ​റ

text_fields
bookmark_border
ത​ട​വ​റ
cancel

പ​ഴ​യ ക​ല​ണ്ട​ർ ചു​വ​രി​ൽ​നി​ന്നെ​ടു​ത്ത് പു​തി​യ​തൊ​ന്ന് തൂ​ക്കു​മ്പോ​ൾ ആ​യു​സ്സി​ന്റെ ഒ​രു​വ​ർ​ഷ​മാ​ണ് എ​ടു​ത്തു​മാ​റ്റി​ക്ക​ള​യു​ന്ന​തെ​ന്ന് ഞെ​ട്ട​ലോ​ടെ അ​യാ​ളോ​ർ​ത്തു. എ​ത്ര വേ​ഗ​ത്തി​ലാ​ണ് ക​ല​ണ്ട​റി​ന്റെ ഓ​രോ താ​ളും മ​റി​ഞ്ഞു വീ​ണു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭൂ​മി​ക്ക് മു​ക​ളി​ൽ​നി​ന്നും മ​ണ്ണി​ന്ന​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ ദൂ​രം കു​റ​ഞ്ഞു​വ​രു​ന്നു എ​ന്ന കാ​ര്യം നെ​ഞ്ച​ക​ത്തി​ൽ സ്ഥാ​യി​യാ​യി നി​ല​കൊ​ണ്ട ന​ഷ്ട​ബോ​ധ​ത്തെ ഒ​ന്നു​കൂ​ടി ഇ​ര​ട്ടി​പ്പി​ച്ചു.

പ​ഠ​ന​ത്തി​ൽ മി​ടു​ക്കി​യാ​യി​രു​ന്ന ഭാ​ര്യ​യെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് നി​ർ​ബ​ന്ധ​ബു​ദ്ധ്യാ പ​റ​ഞ്ഞ​യ​ച്ച നി​മി​ഷ​ത്തെ അ​യാ​ൾ മ​ന​സ്സാ ശ​പി​ച്ചു.

പ്ല​സ് ടു​വി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു​ണ്ടാ​യി​ട്ടും തു​ട​ർ​ന്ന് പ​ഠി​ക്കാ​ൻ സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ​പോ​യ അ​വ​ളെ എ​ൻ​ട്ര​ൻ​സി​ന് പ​റ​ഞ്ഞ​യ​ച്ച​തും, രാ​ത്രി വൈ​കി​യും പ​ഠി​ക്കാ​നാ​യി ഉ​റ​ങ്ങാ​തെ കൂ​ട്ടി​രു​ന്ന​തു​മൊ​ക്കെ വീ​ണ്ടും മ​ന​സ്സി​ലേ​ക്ക് തി​ക​ട്ടി​വ​ന്ന​പ്പോ​ൾ അ​യാ​ൾ​ക്ക് സ്വ​ന്ത​ത്തോ​ടു​ത​ന്നെ വ​ല്ലാ​ത്ത അ​വ​ജ്ഞ തോ​ന്നി​പ്പോ​യി.

എ​ത്ര​പെ​ട്ടെ​ന്നാ​ണ് ചി​ല മ​നു​ഷ്യ​രി​ൽ​നി​ന്നും ചി​ല ഗു​ണ​വി​ശേ​ഷ​ങ്ങ​ൾ പെ​ട്ടെ​ന്നി​റ​ങ്ങി​പ്പോ​വു​ന്ന​ത്?? എ​ത്ര ചി​ന്തി​ച്ചി​ട്ടും ആ ​ചോ​ദ്യ​ത്തി​ന് ഒ​രു​ത്ത​രം അ​യാ​ൾ​ക്ക് ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

മെ​ഡി​ക്ക​ൽ പ​ഠ​ന​ത്തി​ന്റെ ഓ​രോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴും സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ ഗാ​ഢ​ത കു​റ​ഞ്ഞു​കു​റ​ഞ്ഞു​വ​രു​ന്ന​താ​യി തോ​ന്നി​യി​രു​ന്നു​വെ​ങ്കി​ലും അ​ത് ത​ന്റെ തോ​ന്ന​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം സ​മാ​ധാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കാ​ര​ണം അ​വ​ളി​ല്ലാ​തെ ഒ​രു നി​മി​ഷം​പോ​ലും വ​യ്യാ​യി​രു​ന്ന​ല്ലോ.

ഹൗ​സ് സ​ർ​ജ​ൻ​സി ക​ഴി​ഞ്ഞാ​ൽ ത​ന്റെ എ​ല്ലാ സ​മ്പാ​ദ്യ​വും വി​റ്റ് അ​വ​ൾ​ക്കാ​യി ഒ​രു ചെ​റി​യ ക്ലി​നി​ക് തു​ട​ങ്ങി​ക്കൊ​ടു​ക്ക​ണം എ​ന്ന​താ​യി​രു​ന്നു പി​ന്നീ​ടു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ലൊ​ന്ന്. പ​ക്ഷേ, ത​ന്റെ സ്വ​പ്ന​ങ്ങ​ളെ​യും പ്ര​തീ​ക്ഷ​ക​ളെ​യും സം​ശു​ദ്ധ​മാ​യ സ്നേ​ഹ​ത്തെ​യും വ​ഞ്ചി​ച്ചു​കൊ​ണ്ട് സ​ഹ​പാ​ഠി​യു​ടെ കൂ​ടെ​യാ​ണ് അ​വ​ളു​ടെ താ​മ​സം എ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​ത് സ​ത്യ​മാ​ക​രു​തേ എ​ന്ന​താ​യി​രു​ന്നു പ്രാ​ർ​ഥ​ന.

അ​വ​നി​ല്ലാ​തെ വ​യ്യ എ​ന്ന​വ​ൾ മു​ഖ​ത്ത് നോ​ക്കി​പ്പ​റ​ഞ്ഞ​പ്പോ​ൾ സ​ക​ല നി​യ​ന്ത്ര​ണ​ങ്ങ​ളും ഒ​രു സ്ഫോ​ട​ന​ത്തി​ലെ​ന്ന​പോ​ലെ ത​ക​ർ​ന്നു​പോ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്റെ വ​രി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​വ​ളു​ടെ അ​വ​സാ​ന​ത്തെ പി​ട​ച്ചി​ൽ വീ​ണ്ടും മ​ന​സ്സി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​വ​ന്നു.

നീ​ണ്ട പ​ത്തു​വ​ർ​ഷ​ത്തി​നി​പ്പു​റ​വും ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി​യി​ട്ടേ​യി​ല്ല. അ​വ​ൾ അ​ത് അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ത​ന്നെ​യാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്. ത​ന്റെ ശ​രി​ക​ൾ​ക്കു​ള്ള നീ​തി​പീ​ഠ​ത്തി​ന്റെ അ​ഭി​ന​ന്ദ​നം എ​ന്ന പോ​ലെ​യാ​ണ് ജീ​വ​പ​ര്യ​ന്ത​ത്തെ ഇ​പ്പോ​ഴും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

‘‘എ​ന്താ​ടാ പ്ലേ​റ്റും ക​യീ പി​ടി​ച്ചു കി​നാ​വ് കാ​ണ്വാ...’’

വാ​ർ​ഡ​ന്റെ ഉ​ച്ച​ത്തി​ലു​ള്ള തെ​റി​കേ​ട്ട് ഞെ​ട്ടി​യ​പ്പോ​ഴാ​ണ് വ​രി​യി​ൽ താ​ൻ മു​മ്പി​ൽ എ​ത്തി​യ ബോ​ധം ഉ​ണ്ടാ​യ​ത്. സ്നേ​ഹം ന​ൽ​കി പി​ന്നീ​ട് വ​ഞ്ചി​ക്കു​ന്ന പു​റം​ലോ​ക​ത്തേ​ക്കാ​ൾ വി​കാ​ര​ങ്ങ​ൾ​ക്കൊ​ന്നും വ​ലി​യ സ്ഥാ​ന​മി​ല്ലാ​ത്ത ഈ ​ത​ട​വ​റ​യു​ടെ ലോ​കം​ത​ന്നെ​യാ​ണ് ന​ല്ല​തെ​ന്ന് അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്നു. പ​ല​വി​ധ​ങ്ങ​ളാ​യ തെ​റ്റു​ക​ളു​ടെ ഭാ​ര​വും​പേ​റി ആ ​വ​ലി​യ മ​തി​ൽ​ക്കെ​ട്ടി​നു​ള്ളി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന മ​നു​ഷ്യ​രി​ലേ​ക്ക് ത​ന്റെ ശ​രി​ക​ളും ചു​മ​ന്നു​കൊ​ണ്ട് അ​യാ​ളും ഭ​ക്ഷ​ണ​പ്ലേ​റ്റു​മാ​യി പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:storyprisonBahrainliterature
News Summary - prison
Next Story