അക്ഷരതൂലിക പുരസ്കാരം രാജാ അബ്ദുൽഖാദറിന് സമ്മാനിച്ചു
text_fields‘അക്ഷരതൂലിക’ പുരസ്കാരം കവി രാജാ അബ്ദുൽഖാദറിന് അഡ്വ. ജോബ് മൈക്കിൾ
എം.എൽ.എ സമ്മാനിക്കുന്നു
കോട്ടയം: അക്ഷരനിലാവ് സാംസ്കാരിക വേദിയുടെ 'അക്ഷരതൂലിക' പുരസ്കാരം കവി രാജാ അബ്ദുൽഖാദറിന് സമ്മാനിച്ചു. അദ്ദേഹം രചിച്ച 'ഒറ്റയായുദിക്കുന്ന സൂര്യൻ' കവിതസമാഹാരം എഴുത്തുകാരി ഡോ. കെ.പി. സുധീര പ്രകാശനം ചെയ്തു. കാമ്പുള്ള പക്വമായ കവിതകളാണ് രാജാ അബ്ദുൽഖാദറിേൻറതെന്നും ആത്മ സംഘർഷങ്ങളാണ് കലയുടെ മുഖ്യ ഉറവിടമെന്നും അവർ പറഞ്ഞു. പുസ്തകം എച്ച്. മുസമ്മിൽ ഹാജി ഏറ്റുവാങ്ങി.
ചടങ്ങ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്ഷരനിലാവ് സാംസ്കാരികവേദി ചെയർമാൻ കെ.കെ. ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഷിജി ജോൺസൺ പുസ്തകം പരിചയപ്പെടുത്തി. നാടക രചയിതാവ് ഫ്രാൻസിസ് മാവേലിക്കര, സംഗീത സംവിധായകൻ മണക്കാല ഗോപാല കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ ചുള്ളിക്കാട്, സംവിധായകൻ ജയരാജ് എന്നിവർ വിഡിയോ സന്ദേശം നൽകി. കൺവീനർ വി.ആർ. രാമദാസൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

